Connect with us

മമ്മൂട്ടി -മോഹൻലാൽ ഫാൻസിനിടയിൽ തർക്കമായി മുരളി ഗോപിയുടെ ഫേസ്ബുക് പോസ്റ്റ് .ലൂസിഫർ 2 ആണ് സൂചന എന്ന് ആരാധകർ

Malayalam

മമ്മൂട്ടി -മോഹൻലാൽ ഫാൻസിനിടയിൽ തർക്കമായി മുരളി ഗോപിയുടെ ഫേസ്ബുക് പോസ്റ്റ് .ലൂസിഫർ 2 ആണ് സൂചന എന്ന് ആരാധകർ

മമ്മൂട്ടി -മോഹൻലാൽ ഫാൻസിനിടയിൽ തർക്കമായി മുരളി ഗോപിയുടെ ഫേസ്ബുക് പോസ്റ്റ് .ലൂസിഫർ 2 ആണ് സൂചന എന്ന് ആരാധകർ

പ്രിത്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന മോഹൻലാൽ ചിത്രം തീയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്നതിനു ഇടയിൽ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളിഗോപി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ആരാധകര്‍.

കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശത്തിന് കീഴില്‍ ഒരു കറുത്ത കുതിരയും വെളുത്തകുതിരയും ഒന്നിച്ചു മേയുന്ന ചിത്രമാണ് മുരളിഗോപി പങ്കുവെച്ചിരിക്കുന്നത്. ഒരേ ആകാശത്തിന് കീഴില്‍ ഒരേ പൂന്തോട്ടത്തില്‍ രണ്ടു കുതിരകള്‍ എന്ന കുറിപ്പോടു കൂടിയാണ് ഈ ചിത്രം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് ലൂസിഫര്‍ രണ്ടാം ഭാഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. കമന്റ് ബോക്‌സില്‍ ഇത് സംബന്ധിച്ച്‌ തര്‍ക്കം മുറുകുകയാണ്.

മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം പൃഥ്വിരാജിന്റെ കന്നി സംവിധാന സംരഭമായിരുന്നു. മുരളി ഗോപിയുടെ തിരക്കഥ ഒരു ബോക്സ് ഓഫീസ് ഹിറ്റിനു വേണ്ട ചേരുവകളെല്ലാം സമര്‍ത്ഥമായി സന്നിവേശിപ്പിച്ച ഒന്നായിരുന്നു. അത് ശരിയായ ദിശയില്‍ തന്നെ സഞ്ചരിക്കുന്നു എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ആദ്യ ആഴ്ചയില്‍ കേരളത്തില്‍ നിന്ന് ബാഹുബലി 2 നേടിയത് 31 കോടി രൂപയ്ക്കു മുകളില്‍ ആണെങ്കില്‍, ലൂസിഫര്‍ നേടിയിരിക്കുന്നത് 40 കോടി രൂപയ്ക്കടുത്താണ്. മാര്‍ച്ച്‌ 28 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.43 രാജ്യങ്ങളിലായി റിലീസിനെത്തിയ ചിത്രത്തിന്റെ എട്ടു ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഏകദേശം 80 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ തന്നെ ചിത്രം 100 കോടി ക്ലബില്‍ കയറുമെന്നാണ് കരുതുന്നത്. അമേരിക്കയില്‍ ഞാന്‍ പ്രകാശന്റെ ഫൈനല്‍ കളക്ഷന്‍ ഇരട്ടി മാര്‍ജിനിലാണ് ലൂസിഫര്‍ മറികടന്നിരിക്കുന്നത്.

മുരളി ഗോപിയുടെ ഈ ഫേസ്ബുക് പോസ്റ്റ് മധുരാജ എന്ന മമ്മൂട്ടി ചിത്രത്തെ പറ്റി ആണെന്നും മധുരരാജാ ലൂസിഫറിന്റെ നേട്ടങ്ങൾ തിരുത്തി കുറിക്കും എന്ന മുരളി ഗോപിയുടെ പ്രവചനം ആണ് എന്ന് ഒരു കൂട്ടർ പറയുമ്പോൾ ,ഇത് അതൊന്നുമല്ല ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റി ഉള്ള സൂചന ആണ് മുരളി ഗോപി ഈ ഒരു ഫേസ്ബുക് പോസ്റ്റ് വഴി നൽകുന്നതെന്ന് മറ്റൊരു കൂട്ടർ .

murali gopi facebook post confuses mohanlal and mamooty fans

More in Malayalam

Trending