Connect with us

ടിയാൻ തെറ്റിദ്ധരിക്കപ്പെട്ട സിനിമയാണ്… ലൂസിഫറിൽ എനിക്ക് തൃപ്തിയുണ്ട് -മുരളി ഗോപി

Malayalam Breaking News

ടിയാൻ തെറ്റിദ്ധരിക്കപ്പെട്ട സിനിമയാണ്… ലൂസിഫറിൽ എനിക്ക് തൃപ്തിയുണ്ട് -മുരളി ഗോപി

ടിയാൻ തെറ്റിദ്ധരിക്കപ്പെട്ട സിനിമയാണ്… ലൂസിഫറിൽ എനിക്ക് തൃപ്തിയുണ്ട് -മുരളി ഗോപി

അഭിനേതാവായും തിരക്കഥാകൃത്തായും മലയാളത്തില്‍ തിളങ്ങിയിട്ടുളള നടനാണ് മുരളി ഗോപി. സഹനായക വേഷങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയുമാണ്  നടന്‍ കൂടുതല്‍ തിളങ്ങിയിരുന്നത്. മുരളി ഗോപി തിരക്കഥയെഴുതിയ പല സിനിമകളും പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഒപ്പം വിവാദങ്ങളും നേരിടേണ്ടി വന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ഇത്തവണയും ശക്തമായൊരു തിരക്കഥ തന്നെയാണ് മുരളി ഗോപി പുതിയ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത് എന്നാണറിയുന്നത്. മുരളി ഗോപി തിരക്കഥയെഴുതിയ ടിയാനെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചും സംസാരിക്കുകയാണ് താരം.

തന്റെ തിരക്കഥയില്‍ പൃഥ്വിരാജിനെ നായകനാക്കി ജീയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ‘ടിയാന്‍’ തെറ്റായി വായിക്കപ്പെട്ട സിനിമയാണെന്ന് പറയുകയാണ് മുരളി ഗോപി. ‘മതതീവ്രവാദത്തെ അഭിസംബോധന ചെയ്ത സിനിമയാണ് ടിയാന്‍. മതതീവ്രവാദത്തെ മതത്തിനകത്ത് നിന്നുകൊണ്ട് അഭിസംബോധന ചെയ്യണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കാരണം അപ്പോഴേ കേള്‍ക്കേണ്ടവര്‍ കേള്‍ക്കൂ’, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുരളി ഗോപി പറഞ്ഞു.

‘ഹിന്ദുത്വത്തെ അപനിര്‍മ്മിച്ച സിനിമയാണ് ടിയാന്‍. ഹിന്ദുത്വ ശക്തികള്‍ അതിന്റെ പരമ്പരാഗത സങ്കല്‍പത്തില്‍ തന്നെ എത്രത്തോളം അപായകരമാണെന്ന് കാണിക്കുന്ന സിനിമയാണ്. സനാതന ധര്‍മ്മവും ഹിന്ദുത്വ ശക്തികളും തമ്മില്‍ ഭയങ്കര സംഘര്‍ഷമുണ്ട്. അതുപോലെതന്നെ ഇസ്ലാമികവല്‍ക്കരണവും സത്യ ഇസ്ലാമും തമ്മില്‍ ഒരു സംഘര്‍ഷമുണ്ട്. അതിനെക്കുറിച്ചൊക്കെ സംസാരിക്കണമെങ്കില്‍ നിങ്ങള്‍ അതിന്റെ മതിലുകള്‍ക്കുള്ളില്‍ നില്‍ക്കണം. എന്നിട്ട് സംസാരിക്കണം. അത് റിസ്‌ക് ഉള്ള കാര്യമാണ്. അങ്ങനെ ചെയ്ത ഒരു സിനിമയാണ് ടിയാന്‍. അതിനുപകരം മതത്തിന് പുറത്തുനിന്ന് മതത്തെ വിമര്‍ശിച്ചാല്‍ മതതീവ്രവാദികള്‍ കേള്‍ക്കുക പോലുമില്ല. ആ മനശാസ്ത്രം അറിയാതെയാണ് വിമര്‍ശകര്‍ സംസാരിക്കുന്നത്’, മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

‘ലൂസിഫറി’ലൂടെ പൃഥ്വിരാജിലെ സംവിധായകനെ അടുത്തറിഞ്ഞതിനെക്കുറിച്ചും മുരളി ഗോപി സംസാരിച്ചു. ‘സിനിമ എന്ന മാധ്യമത്തില്‍ അത്രയും ഗ്രാഹ്യമുള്ള ഒരു സംവിധായകന് മാത്രമേ ലൂസിഫര്‍ പോലെ വലിയ കാന്‍വാസ് തിരക്കഥയില്‍ തന്നെയുള്ള ഒരു സിനിമ സംവിധാനം ചെയ്യാനാവൂ. പക്ഷേ എനിക്കിപ്പോള്‍ തൃപ്തി തോന്നുന്നുണ്ട്, ലൂസിഫറിന്റെ തിരക്കഥ പൃഥ്വിരാജിനെ ഏല്‍പ്പിച്ചതില്‍.’ പൃഥ്വിരാജ് മുന്‍പഭിനയിച്ച നൂറിലേറെ സിനിമകള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയായിരുന്നെന്നും മുരളി ഗോപി പറഞ്ഞു.

നമ്മൾ നേരിൽ കാണുന്നതും മനസ്സിലാക്കുന്നതും പലപ്പോഴും സത്യമല്ലെന്നും അതിന് മറ്റൊരു വശം ഉണ്ടെന്നുമുള്ള പ്രമേയമാണ് ലൂസിഫർ സിനിമ പങ്കു വയ്ക്കുന്നതെന്ന് പൃഥ്വിരാജ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Indrajith Sukumaran In Lucifer

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകവേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ടിയാന്‍. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിക്കൊപ്പം ഇന്ദ്രജിത്ത് സുകുമാരനും മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. മുരളി ഗോപിയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്,അനന്യ,പദ്മപ്രിയ ജാനകിരാമന്‍,ഷെെന്‍ ടോം ചാക്കോ തുടങ്ങിയവരും അഭിനയിച്ചിരുന്നു.സോഷ്യോ- പൊളിറ്റിക്കല്‍ ഡ്രാമയായിരുന്ന ടിയാന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്.

murali gopi abut lucifer and tiyan movies

More in Malayalam Breaking News

Trending

Recent

To Top