News
നിലപാടുകളില്‍ മായം ചേര്‍ക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജേഷ്ഠസഹോദരന്, അന്ത്യാഭിവാദ്യങ്ങള്‍; ഇന്നസെന്റിന് അനുശോചനം അറിയിച്ച് മുകേഷ്
നിലപാടുകളില്‍ മായം ചേര്‍ക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജേഷ്ഠസഹോദരന്, അന്ത്യാഭിവാദ്യങ്ങള്‍; ഇന്നസെന്റിന് അനുശോചനം അറിയിച്ച് മുകേഷ്
അന്തിരച്ച നടന്‍ ഇന്നസെന്റിന് അനുസ്മരണമറിയിച്ച് നടനും എം എല്‍ എയുമായ മുകേഷ്. തനിക്ക് ജേഷ്ഠസോഹദരനെ പോലെയായിരുന്നു ഇന്നസെന്റ് എന്നും പതിറ്റാണ്ടുകളായുള്ള ബന്ധമാണ് അദ്ദേഹത്തോടൊപ്പമെന്നും മുകഷ് കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുകേഷിന്റെ പ്രതികരണം.
മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വിട, സിനിമയിലെപ്പോലെ ജീവിതത്തിലും നര്‍മ്മം കാത്തുസൂക്ഷിച്ചിരുന്നുവെങ്കിലും… ഗൗരവമേറിയ പ്രതിസന്ധികളില്‍ ചേട്ടന്‍ ഒരു വലിയ സ്വാന്തനമായിരുന്നു… പതിറ്റാണ്ടുകളുടെ ഊഷ്മള ബന്ധം.. സുഖമില്ലാതെ ഇരുന്നിട്ട് കൂടി രണ്ടാമതും എനിക്കുവേണ്ടി കൊല്ലത്ത് പ്രചാരണത്തിന് എത്തിയിരുന്നു… നിലപാടുകളില്‍ മായം ചേര്‍ക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജേഷ്ഠസഹോദരന്, അന്ത്യാഭിവാദ്യങ്ങള്‍.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 10:30ഓടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാത്തതും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായതെന്ന് ഇന്നലെ രാത്രി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാവുകയായിരുന്നു. രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. മൂന്ന് മണി മുതല്‍ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പൊതുദര്‍ശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചരയ്ക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താനും തീരുമാനമുണ്ട്.
