Social Media
ശീശുവിന്റെ പിറന്നാൾ ആഘോഷമാക്കി നടി മൃദുല;വൈറലായി വിചിത്രങ്ങൾ!
ശീശുവിന്റെ പിറന്നാൾ ആഘോഷമാക്കി നടി മൃദുല;വൈറലായി വിചിത്രങ്ങൾ!
By
സിനിമയിലെ ഒട്ടുമിക്ക നായിക നായകന്മാർക്കും അവരുടെ ഇഷ്ട്ട വളർത്തു നായകൾ ഉണ്ടാകാറുണ്ട് അവർ അതിൻറെ ഓരോ വിശേഷങ്ങളും പിറന്നാലുമെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട് .മലയാളസിനിമയിൽ ഏതാനും ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ നടിയാണ് മൃദുല മുരളി . ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ വളർത്തു നായയുടെ പിറന്നാളിനോടനുബന്ധിച്ച് തന്റെ വളർത്തു നായയുടെ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത് .
വളർത്തു നായയുടെ പിറന്നാൾ ആഘോഷമാക്കി നടി മൃദുല മുരളി. ശീശു എന്ന വളർത്തു നായയുടെ നാലാം പിറന്നാളാണ് താരവും കുടുംബവും ആഘേഷമാക്കിയിരിക്കുന്നത്. നായ്ക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്ച് ഒരു വീഡിയോയും തയ്യാറാക്കിയിട്ടുണ്ട് . കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതു മുതലുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
രാവിലെ ഉറക്കമെഴുന്നേൽക്കുന്ന ശീശു കാറെടുത്ത് നേരെ പെറ്റ് ഷോപ്പിലെത്തുകയും അവിടെ നിന്ന് കുളിച്ച് റെഡിയായി തിരികെ കാറോടിച്ചു വീട്ടിലെത്തി പിറന്നാൾ കേക്ക് മുറിക്കാൻ തയ്യാറെടുത്തു നിൽക്കുന്നതാണ് വീഡിയോ. ശീശുവിന്റെ പിറന്നാൾ വീഡിയോ മൃദുല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാ വർഷവും ശീശുവിന്റെ പിറന്നാൾ കുടുംബം ആഘോഷമാക്കാറുണ്ട്. ശീശുവിന് സ്വന്തമായി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെയുണ്ട്. ഇതിൽ ശീശുവിന്റെ വിശേഷങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട്.
മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസിലൂടെയാണ് മൃദുല വെള്ളിത്തിരയിൽ എത്തിയത്. അഭിനേത്രി എന്നതിലുപരി, ക്ലാസിക്കൽ ഡാൻസറും മോഡലും കൂടിയാണ്. ഫഹദ് ഫാസിൽ ചിത്രമായ ആയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് മൃദുല കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡ് ചിത്രമായ രാഗ് ദേശിലും അഭിനയിച്ചിരുന്നു.
mrudula murali celebrate her pet sheeshus birthday