Connect with us

കുഞ്ഞിന് രണ്ടു മാസം; ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജ് സ്വന്തമാക്കി കുഞ്ഞു ധ്വനി; മൃദുലാ യുവാ ദമ്പതികളുടെ കുഞ്ഞുവാവ!

serial news

കുഞ്ഞിന് രണ്ടു മാസം; ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജ് സ്വന്തമാക്കി കുഞ്ഞു ധ്വനി; മൃദുലാ യുവാ ദമ്പതികളുടെ കുഞ്ഞുവാവ!

കുഞ്ഞിന് രണ്ടു മാസം; ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജ് സ്വന്തമാക്കി കുഞ്ഞു ധ്വനി; മൃദുലാ യുവാ ദമ്പതികളുടെ കുഞ്ഞുവാവ!

മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയും. സീരിയലിൽ നിന്നും വിവാഹം കഴിച്ച് സീരിയൽ ആരാധകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടാൻ ഇരുവർക്കും സാധിച്ചിരുന്നു. വിവാഹം മാത്രമല്ല, മൃദുലയുടെ പ്രസവവും സമൂഹമാധ്യമങ്ങളിലൂടെ സീരിയൽ ആരാധകർ ഏറ്റെടുത്ത ഒന്നായിരുന്നു.

അടുത്തിടെയായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്. മകളുടെ വരവിന് മുന്നോടിയായാണ് മൃദുല അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. അധികം വൈകാതെ തന്നെ താന്‍ തിരികെ എത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

അഭിനയത്തില്‍ നിന്നും ഇടവേള എടുത്തെങ്കിലും യൂട്യൂബ് ചാനലിലൂടെ താരം ആരാധകരുമായി സംവദിക്കാറുണ്ട് . പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള കാര്യങ്ങളെല്ലാം മൃദുല പങ്കുവെച്ചിരുന്നു. കാത്തിരിപ്പിനൊടുവിലെത്തിയ മകളുടെ പുതിയ വിശേഷം പങ്കിട്ടെത്തിയിരിക്കുകയാണ് മൃദുലയും യുവയും.

Read More;
Also Read;

ധ്വനി കൃഷ്ണയെന്നാണ് യുവയും മൃദുലയും മകള്‍ക്ക് പേരിട്ടത്. നൂലുകെട്ട് ചടങ്ങ് കഴിഞ്ഞതിന് ശേഷമായാണ് മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് തുടങ്ങിയത്. മകള്‍ക്ക് രണ്ട് മാസമായെന്ന ക്യാപ്ഷനോടെയായാണ് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അമ്മയെപ്പോലെ തന്നെ മകളും ഫോട്ടോയ്ക്ക് കൃത്യമായി പോസ് ചെയ്തല്ലോയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ക്യൂട്ടീപീ എന്ന കമന്റുമായി എലീനയായിരുന്നു ആദ്യമെത്തിയത്.

ഡാഡീസ് ഗേള്‍ എന്ന ക്യാപ്ഷനോടെയായാണ് യുവ മകളുടെ ഫോട്ടോ പങ്കുവെച്ചത്. സുന്ദരിയും മഞ്ഞില്‍ വിരിഞ്ഞ പൂവുമൊക്കെയായി തിരക്കിലാണെങ്കിലും ഇടയ്ക്കിടയ്ക്ക് മകള്‍ക്കരികിലേക്ക് ഓടിയെത്തുന്നുണ്ട് യുവ. പ്രസവ സമയത്ത് താനും കൂടെയുണ്ടാവണമെന്ന് മൃദുല പറഞ്ഞിരുന്നുവെന്നും അങ്ങനെയാണ് ലേബര്‍ റൂമിലും കൂടെ നിന്നതെന്നും യുവ പറഞ്ഞിരുന്നു. അതീവ സന്തോഷത്തോടെയായി “മകളാണ്” എന്ന് പറഞ്ഞ് നടന്നുവരുന്ന യുവയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു.

Read More;
Read More;

അതേസമയം , ജനിച്ചു ദിവസങ്ങൾക്കകം മകളും അഭിനയത്തിലേക്ക് ചുവടുവച്ചു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ ധ്വനി ബേബിയും അഭിനയിച്ചിരുന്നു. സോനയുടെ കുഞ്ഞായെത്തിയത് ധ്വനിയാണെന്ന് യുവ പറഞ്ഞിരുന്നു. നേരത്തെയൊരു കുഞ്ഞിനെ കണ്ടെത്തിയിരുന്നുവെന്നും അത് വലുതായതോടെയാണ് മോളെ കൊണ്ടുവരാമോയെന്ന് സംവിധായകന്‍ ചോദിച്ചതെന്നും അങ്ങനെയാണ് മോളും മഞ്ഞില്‍ വിരിഞ്ഞ പൂവിന്റെ ഭാഗമായതെന്നും നടന്‍ പറഞ്ഞിരുന്നു. അച്ഛന്റെയും മകളുടേയും ആദ്യ പരമ്പര കൂടിയാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്.

സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്നവരാണ് യുവയും മൃദുലയും. മകളുടെ പേരിലും ഇവര്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. ധ്വനി കൃഷ്ണ ഒഫീഷ്യല്‍ എന്ന പേരിലായാണ് മൃദുലയും യുവയും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ധ്വനിയുടെ ഫോട്ടോ ഷൂട്ട് ചിത്രമായിരുന്നു ആദ്യമായി പങ്കുവെച്ചത്.

https://youtu.be/Len72TuLO_g

About Yuva Krishnan

More in serial news

Trending