അച്ഛന്റെ സമ്മതം കിട്ടാത്തതിനാൽ അമ്മ ഈ ആഗ്രഹം മനസിൽ കൊണ്ട് നടക്കുകയായിരുന്നു; ആ ആഗ്രഹം സഫലമാക്കി മൃദുല
മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മൃദുല വിജയ് .ഇപ്പോഴിതാ മാതൃദിനത്തോട് അനുബന്ധിച്ച് അമ്മയുടെ വർഷങ്ങളായുള്ള ഒരു ആഗ്രഹം സാധിച്ച് കൊടുത്തിരിക്കുകയാണ്.അച്ഛന്റെ സമ്മതം കിട്ടാത്തതിനാൽ അമ്മ ഈ ആഗ്രഹം മനസിൽ കൊണ്ട് നടക്കുകയായിരുന്നുവെന്നാണ് മാതൃദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിൽ മൃദുല പറയുന്നത്.
സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്ന മൃദുല വിജയ് തന്റെ വിശേഷങ്ങളെല്ലാം മൃദ്വ വ്ലോഗ്സ് എന്ന യുട്യൂബ് ചാനൽ വഴിയാണ് മൃദുലയും ഭർത്താവും നടനുമായ യുവയും പങ്കുവെക്കാറുള്ളത്. പുതിയ വീഡിയോയിൽ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായ മുക്കൂത്തി എന്നത് സഫലമാക്കി കൊടുത്തിരിക്കുകയാണ് മൃദുല.
സങ്കടവും കുറച്ച് സന്തോഷവും നിറഞ്ഞതാണ് വീഡിയോയെന്ന് പറഞ്ഞാണ് മൃദുല വ്ലോഗ് ആരംഭിക്കുന്നത്. തന്റെ അച്ഛന് മേക്കാത്, മൂക്കുത്തി പോലുള്ളവയോട് താൽപര്യമില്ലാത്തതിനാൽ മേക്കാത് പോലും താൻ കരഞ്ഞ് കാല് പിടിച്ച് സമ്മതം വാങ്ങിയാണ് കുത്തിയതെന്നാണ് മൃദുല പറയുന്നത്.
മൂക്ക് കുത്താൻ അനുവാദം ചോദിച്ചപ്പോൾ തന്നെ കല്യാണം കഴിക്കാൻ വരുന്ന ചെക്കന് സമ്മതമാണെങ്കിൽ ചെയ്തോളാനാണ് പറഞ്ഞതെന്നും അങ്ങനെ എൻഗേജ്മെന്റിന് ശേഷമാണ് മൂക്ക് കുത്തിയതെന്നും വീഡിയോയിൽ മൃദുല പറഞ്ഞു. താനും സഹോദരിയും മൂക്ക് കുത്തിയെങ്കിലു അച്ഛന് ഇഷ്ടമല്ലാത്തതിനാൽ അമ്മ പെട്ട് പോയിയെന്നും മൃദുല പറയുന്നുണ്ട്.
അച്ഛന് മൂക്ക് കുത്തുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് ഞങ്ങൾ രണ്ടുപേരും മൂക്ക് കുത്തിയെങ്കിലും അമ്മ പെട്ട് പോയി. വർഷങ്ങളായി അമ്മ ആഗ്രഹിക്കുന്നാതാണ് മൂക്കുത്താൻ. അമ്മയുടെ ആഗ്രഹം മനസിലാക്കി ഞങ്ങളെല്ലാവരും അച്ഛനോട് സംസാരിച്ച് അമ്മയ്ക്ക് മൂക്ക് കുത്താൻ സമ്മതം വാങ്ങിയിട്ടുണ്ട്. മൃദുല പറഞ്ഞു.കുടുംബസമേതമാണ് അമ്മയുടെ ജീവിതാഭിലാഷം സഫലമാക്കാൻ മൃദുല പോയത്. ആദ്യം ഭർത്താവ് യുവയുടെ പൂവാറിലെ ഷൂട്ടിങ് ലൊക്കേഷനിൽ പോയി കണ്ടശേഷമാണ് എല്ലാവരും ചേർന്ന് അമ്മയേയും കൊണ്ട് ജ്വല്ലറിയിലേക്ക് പോയത്. യുവയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള ബോട്ട് യാത്രയുടെ വിശേഷങ്ങളും വീഡിയോയിൽ മൃദുല കാണിച്ചിട്ടുണ്ട്.മൂക്ക് കുത്താൻ അമ്മയ്ക്ക് ആഗ്രഹമുണ്ടെങ്കിലും ഭയങ്കര ഭയമാണ് അമ്മയ്ക്കെന്നും മൃദുല പറഞ്ഞു. അമ്മയ്ക്ക് ഇഷ്ടപ്പെട്ട മൂക്കൂത്തി വാങ്ങിയശേഷം നാച്വറലായാണ് മൂക്ക് കുത്തൽ നടന്നത്. മൂക്ക് കുത്തിയപ്പോഴേക്കും അമ്മയുടെ കണ്ണുകൾ നിറയുന്നതും വീഡിയോയിൽ കാണാം.
മൃദുലയുടെ അമ്മ കരയുന്നത് കണ്ട് താരത്തിന്റെ കുഞ്ഞ് ധ്വനി കരയുന്നതും വീഡിയോയിൽ കാണാം. മൃദുല ഷൂട്ടിങിനും മറ്റും പോകുമ്പോൾ ധ്വനി മൃദുലയുടെ അച്ഛന്റേയും അമ്മയുടേയും സംരക്ഷണയിലാണ് കഴിയാറുള്ളത്. മൂക്ക് കുത്തിയത് അച്ഛനും വളരെ ഏറെ ഇഷ്ടമായിയെന്നും മൃദുല വീഡിയോയിൽ പറയുന്നുണ്ട്.
കുറച്ച് നേരത്ത ചെയ്യേണ്ടതായിരുന്നുവെന്ന് ഇപ്പോൾ തോന്നുവെന്നും അച്ഛൻ വീഡിയോയിൽ പറയുന്നുണ്ട്. വളരെ നാളത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷം മൃദുലയുടെ അമ്മയുടെ മുഖത്തും കാണാമായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായെത്തി. 2020 ജൂലൈയിലായിരുന്നു സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതരായത്.
വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമായിരുന്നു വിവാഹം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവെച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്. ഇപ്പോൾ ഇരുവരുടേയും ലോകം മകൾ ധ്വനിയാണ്.
