Connect with us

മലയാളത്തിലെ എല്ലാ കാലത്തെയും ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരിക്കും നൻപകൽ നേരത്ത് മയക്കം; പി സി വിഷ്ണുനാഥൻ

Movies

മലയാളത്തിലെ എല്ലാ കാലത്തെയും ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരിക്കും നൻപകൽ നേരത്ത് മയക്കം; പി സി വിഷ്ണുനാഥൻ

മലയാളത്തിലെ എല്ലാ കാലത്തെയും ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരിക്കും നൻപകൽ നേരത്ത് മയക്കം; പി സി വിഷ്ണുനാഥൻ

27-മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്നലെയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി-മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം പ്രദർശിപ്പിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്

ഇപ്പോഴിതാ സിനിമ കണ്ട അനുഭവം പങ്കുവെയ്ക്കുകയാണ് പി സി വിഷ്ണുനാഥ് എംഎൽഎ. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ‘നൻപകൽ നേരത്ത് മയക്കം’ എന്നും നമ്മുടെ കാലത്തെ ഏറ്റവും മികച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന് അടയാളപ്പെടുത്തുന്നത് കൂടിയാണ് ചിത്രം എന്നും സി വിഷ്ണുനാഥ് പറഞ്ഞു.

പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു മമ്മൂട്ടി-ലിജോ-ഹരീഷ് ടീമിന്റെ ചലച്ചിത്ര വിരുന്ന്, മമ്മൂട്ടിയുടെ അസാധ്യ പേർഫോമൻസെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയും തിയേറ്റർ പ്രതികരണത്തിലൂടെയുമാണ് അറിയിച്ചത്.

മനേഹരമായ സിനിമ. നമ്മുടെ കാലത്തെ ഏറ്റവും മികച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന് അടയാളപ്പെടുത്തുന്ന സിനിമയാണ് ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയുടെ അസാധ്യ പേർഫോമൻസ്. മലയാളത്തിലെ എല്ലാ കാലത്തെയും ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരിക്കും നൻപകൽ നേരത്ത് മയക്കം. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത ആഗ്രഹിച്ചു തന്നെയാണ് ചിത്രത്തിന് കയറിയതെങ്കിലും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു മമ്മൂട്ടി-ലിജോ-ഹരീഷ് ടീമിന്റെ ചലച്ചിത്ര വിരുന്ന്. പേരൻപ്, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ചായാഗ്രാഹകൻ തേനി ഈശ്വർ ‘നന്‍ പകല്‍ നേരത്ത് മയക്ക’ ത്തിന്റെ ദൃശ്യങ്ങളെ അതിമനോഹരമാക്കി. ടാഗോർ തിയേറ്ററിൽ നിറഞ്ഞു കവിഞ്ഞിരുന്ന് സിനിമ കണ്ട പ്രേക്ഷകരുടെ മനസ് നിറച്ച ചലച്ചിത്രാനുഭവം.

നമ്മുടെ ചിന്തകളെ ഉണർത്തുന്ന ഒരു ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. എനിക്ക് രണ്ട് മൂന്ന് തവണ കണ്ടാൽ മാത്രമെ മുഴുവൻ സിനിമയും ഒന്നുകൂടി മനസിലാവുകയുള്ളു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകൾക്ക് ഒരു പാറ്റേൺ ഉണ്ട് പക്ഷെ ഇത് അതിനും മുകളിൽ നിൽക്കുന്നതാണ്. വളരെ ഇൻ്ററസ്റ്റിങ്ങായിട്ടുള്ള ഒരു സിനിമയാണ്, എല്ലാവരും കാണേണ്ട പടമാണ്- ​ഗൗതമി നായർ സിനിമയെ കുറിച്ച് പറയാൻ ഞാൻ ആളല്ലാത്ത വിധത്തിൽ മികച്ച പടമാണ്. എനിക്ക് ലിജോ സാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പടം ഈ.മ.യൗ ആണ്. പക്ഷെ ഇതിനേക്കാളും അപ്പുറത്താണ്. ഒരുപാടിഷ്ടപ്പെട്ടു. നന്നായിട്ടുണ്ട് – ​ഗീതി സം​ഗീത

More in Movies

Trending

Recent

To Top