Connect with us

‘ഞാനൊരാളെ കൊന്നു സാറേ…’; ഇത് പ്രതികാര തീയോ? തിളക്കം മാറുന്നതിന് മുൻപ് അവൾ എത്തി, കൊന്നത് ആരെ, ഞെട്ടിക്കുക്കുന്ന വേഷ പകർച്ചയിൽ അപർണ്ണ ബാലമുരളി, ‘ഇനി ഉത്തരം’ ട്രെയിലറിൽ ഒളിഞ്ഞിരിക്കുന്നത്

Movies

‘ഞാനൊരാളെ കൊന്നു സാറേ…’; ഇത് പ്രതികാര തീയോ? തിളക്കം മാറുന്നതിന് മുൻപ് അവൾ എത്തി, കൊന്നത് ആരെ, ഞെട്ടിക്കുക്കുന്ന വേഷ പകർച്ചയിൽ അപർണ്ണ ബാലമുരളി, ‘ഇനി ഉത്തരം’ ട്രെയിലറിൽ ഒളിഞ്ഞിരിക്കുന്നത്

‘ഞാനൊരാളെ കൊന്നു സാറേ…’; ഇത് പ്രതികാര തീയോ? തിളക്കം മാറുന്നതിന് മുൻപ് അവൾ എത്തി, കൊന്നത് ആരെ, ഞെട്ടിക്കുക്കുന്ന വേഷ പകർച്ചയിൽ അപർണ്ണ ബാലമുരളി, ‘ഇനി ഉത്തരം’ ട്രെയിലറിൽ ഒളിഞ്ഞിരിക്കുന്നത്

മികച്ച നടിയ്ക്കുള്ള പുരസ്കാരം ഒരിക്കൽ തന്നെ തേടിയെത്തുമെന്ന് ഒരിക്കൽ പോലും അപർണ ബാലമുരളി പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. അതും തന്റെ 26-ാമത്തെ വയസിൽ. പാട്ടും നൃത്തവും അഭിനയവുമൊക്കെയായി മുന്നോട്ട് നീങ്ങുന്ന അപർണ സിനിമയിലെ താരങ്ങളുടെ പ്രതിഫലത്തിൽ ആണിനും പെണ്ണിനും തുല്യ അർഹതയുണ്ടെന്ന് ഉറക്കെ പറയാനുള്ള ധൈര്യം കാട്ടിയത് നമ്മൾ കണ്ടുകഴിഞ്ഞു. ആദ്യ സിനിമയിൽ നിന്ന് അപർണ ഒരുപാട് ഉയരങ്ങളിൽ എത്തിയിരിക്കുന്നു. ഒപ്പം അപർണയുടെ കാഴ്ചപ്പാടുകളും.

അപ്രതീക്ഷിതമായി അഭിനയലോകത്തേക്കെത്തി തന്റേതായ ഇടം ചെറുപ്രായത്തിൽ തന്നെ സിനിമ ലോകത്ത് കെട്ടിപെടുത്താൻ അപർണയ്ക്ക് ഇതിനോടകം കഴിഞ്ഞു. ഇന്നിപ്പോൾ മലയാള സിനിമയെന്നല്ല ഇന്ത്യൻ സിനിമ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന നായികയായി അപർണ മാറിയിരിക്കുകയാണ്

നാഷണൽ അവാർഡിന്റെ തിളക്കം മാറുന്നതിന് മുൻപ് തന്നെ അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്ത് ഇറങ്ങിയത്. ക്രൈം ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്

സംവിധായകൻ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’.ജാനകി എന്ന കഥാപാത്രമായി അപർണ ചിത്രത്തിൽ എത്തുന്നു. ഒരു കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന കേസന്വേഷണവുമാണ് ചിത്രം പറയുന്നത്. അപർണയുടെ മികച്ച പ്രകടനം തന്നെയായിരിക്കുമെന്ന്ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ട്രെയിലറിൽ നിന്ന് അപർണ ബാലമുരളി ഒരു കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി ആണെന്നും സൂചനകളുണ്ട്.സെപ്റ്റംബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്

കണ്ടിട്ട് തീപ്പൊരി ഐറ്റം ആണെന്ന് ട്രയലർ പറയുന്നു… മമ്മൂക്ക അഭിനയിച്ച ഇതേ പേരിൽ ഉള്ള ഒരു സിനിമ വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയിട്ടുണ്ട്.. അത് നല്ലൊരു mystery thriller ആണ്.. അതിനു മുകളിൽ നിൽക്കുന്ന ഒന്നാവട്ടെ അതേ പേരിൽ ഇറങ്ങുന്ന ഈ ഉത്തരം എന്ന സിനിമ, ഹൃദയത്തിന് ശേഷം ഹിശാം അബ്ദുൽ കിടിലൻ സോങ് കട്ട വെയിറ്റ് …. ഇങ്ങനെ നൂറ് കണക്കിനുള്ള കമ്മന്റുകളാണ് ട്രെയിലറിന് താഴെ നിറയുന്നത്

മികച്ച നടിക്കുള്ള ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‍കാരം അപര്‍ണ ബാലമുരളിക്ക് ആയിരുന്നു. ‘സൂരറൈ പോട്ര്’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചത്. സൂര്യ നായകനായ ചിത്രത്തില്‍ ‘ബൊമ്മി’ എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്.. സുധ കൊങ്കരയുടെ സൂരറൈ പോട്ര് എന്ന ചിത്രത്തിൽ മാജിക്കൽ പെർഫോമൻസ് ആയിരുന്നു അപർണ നടത്തിയത്. ബൊമ്മി എന്ന കഥാപാത്രത്തെ തനിമ ഒട്ടും കുറയാതെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ അപർണയ്ക്ക് കഴിഞ്ഞു. അതു തന്നെയാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരത്തിലേക്ക് അപർണയെ എത്തിച്ചതും.

സിനിമകൾ തെരഞ്ഞെടുക്കുമ്പോഴും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും അപർണ ഒരുപാട് മുന്നേറി. അഭിനയിച്ച് തഴമ്പിച്ച ഒരു നടിയുടെ എല്ലാ പാകതയും പക്വതയും ഇപ്പോൾ അപർണയുടെ ചിത്രങ്ങളിൽ കാണാം. മികച്ച കഥാപാത്രങ്ങളിലൂടെ അപർണ ഇനിയും സിനിമ ലോകം കീഴടക്കുമെന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.

അപർണ്ണയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി., ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എ ആൻഡ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.

വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പരസ്യകല ജോസ് ഡോമനികാണ് നിർവഹിക്കുന്നത്

Continue Reading
You may also like...

More in Movies

Trending