Connect with us

‘ബ്രഹ്‌മാസ്ത്ര 250 കോടി കളക്ഷന്‍ നേടി’ കരണ്‍ ജോഹറിന്റെ ഈ കണക്ക് തനിക്ക് പഠിക്കണം; വീണ്ടും കങ്കണ

Movies

‘ബ്രഹ്‌മാസ്ത്ര 250 കോടി കളക്ഷന്‍ നേടി’ കരണ്‍ ജോഹറിന്റെ ഈ കണക്ക് തനിക്ക് പഠിക്കണം; വീണ്ടും കങ്കണ

‘ബ്രഹ്‌മാസ്ത്ര 250 കോടി കളക്ഷന്‍ നേടി’ കരണ്‍ ജോഹറിന്റെ ഈ കണക്ക് തനിക്ക് പഠിക്കണം; വീണ്ടും കങ്കണ

രണ്‍ബിര്‍ കപൂര്‍-ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്ര തിയേറ്ററുകൾ നിറഞ്ഞോടുകയാണ്. രണ്ട് ദിനങ്ങൾ കൊണ്ട് ആഗോള തലത്തിൽ 160 കോടി നേടി. സംവിധായകൻ അയാൻ മുഖർജി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഇപ്പോഴിതാ ചിത്രത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യാജമാണ് എന്നാണ് കങ്കണ ആരോപിക്കുന്നത്. ബ്രഹ്‌മാസ്ത്ര 250 കോടി കളക്ഷന്‍ നേടി എന്ന് പറയുന്ന കരണ്‍ ജോഹറിന്റെ ഈ കണക്ക് തനിക്ക് പഠിക്കണം എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ പറയുന്നത്.

”ഈ ബോക്സോഫീസ് ഇന്ത്യ ഹാന്‍ഡില്‍ എന്നെയും എന്നെ പോലുള്ള പലരെയും ഉപദ്രവിക്കുന്നു, കാരണം ഇവര്‍ മാഫിയയുടെ ശമ്പളക്കാരാണ്. ഒരു ദിവസം കൊണ്ട് ബ്രഹ്‌മാസ്ത്ര വലിയ ഹിറ്റ് ആയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതുവരെ നേടിയത് 65 കോടി മാത്രമാണ്.

മണികര്‍ണിക’യ്ക്കെതിരെ അദ്ദേഹം വലിയ അപവാദ പ്രചരണം നടത്തി. സിനിമയുടെ ചെലവ് 75 കോടിയും വരുമാനം 150 കോടിയുമായിരുന്നു. അയാള്‍ അതിനെ പരാജയമായി പ്രഖ്യാപിച്ചു. മഹാമാരി കാലത്ത് റിലീസ് ചെയ്ത ‘തലൈവി’ 100 കോടി നേടി. അതൊരു ദുരന്തമാണെന്ന് അയാള്‍ പ്രഖ്യാപിച്ചു.

‘ധാക്കഡി’ന്റെ പരാജയത്തിലും ടിക്കറ്റ് വില്‍പ്പനയിലും അവര്‍ പീഡിപ്പിച്ചു. നിങ്ങള്‍ വിതയ്ക്കുന്നത് നിങ്ങള്‍ കൊയ്യുന്നു. ഈ കണക്ക് മനസിലാക്കാന്‍ ഞാന്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ഞാന്‍ ഗൂഢാലോചനകള്‍ നടത്തുന്നില്ല, പിന്നില്‍ നിന്ന് കുത്താറില്ല. ഞാന്‍ പരസ്യമായും ന്യായമായും വെല്ലുവിളിക്കുന്നു’ എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

ആദ്യ ദിനത്തില്‍ തന്നെ 75 കോടിയാണ് സിനിമ കളക്ട് ചെയ്തതെന്നാണ് കരണ്‍ ജോഹര്‍ അറിയിച്ചിരുന്നത്.

More in Movies

Trending

Recent

To Top