2000ത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടിയ ചിത്രമാണ് ജോക്കർ. ദിലീപിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബഹദൂര്‍, മന്യ, നിഷാന്ത് സാഗര്‍, ടിഎസ് രാജു, മാമുക്കോയ, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്ത് ലൊക്കേഷൻ ഉണ്ടായ നാടകീയമായ രംഗങ്ങളെ കുറിച്ച് ഛായാഗ്രാഹകനായ വേണുഗോപാൽ മഠത്തിൽ പറഞ്ഞവാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
സർക്കസുകാരുടെ ജീവിതം പറഞ്ഞ കഥയായിരുന്നു ജോക്കർ. യാഥാർത്ഥത്തിൽ അവരുടെ ജീവിതത്തിന്റെ ഒരു ശതമാനം മാത്രമേ സ്ക്രീനിൽ വന്നിട്ടുള്ളു. സിനിമ ഷൂട്ടിങ്ങ് തുടങ്ങിയപ്പോൾ മുതൽ സെറ്റിൽ നടന്നത് വിശ്വസിക്കാൻ പാറ്റാത്ത കാര്യങ്ങളാണ്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ ബഹദൂർ ഇക്കയുടെ സീനാണ് എടുത്തത്. അന്ന് ടെന്റ്റിനുള്ളിൽ ഷൂട്ടിങ്ങ് നടക്കുന്നതിടെ എങ്ങനെയോ തീ പിടിക്കുകയായിരുന്നു. ഒരു കണക്കിനാണ് അന്ന് അവിടുന്ന് എല്ലാവരും രക്ഷപ്പെട്ടത്. പിന്നീട് ഒരിക്കൽ ഭക്ഷമില്ലാതെ കിടന്ന സിംഹം സർക്കസിലെ ഒരാളുടെ കെെ കടിച്ച് മുറിക്കുകയുണ്ടായി. കൃത്യമായ വരുമാനമില്ലാത്തതുകൊണ്ട് തന്നെ പല മൃഗങ്ങളും പകുതി ദിവസവും പട്ടിണിയിലാണ്.
അതുപോലെ ഒരു രാവിലെ ഷൂട്ടിങ്ങിനിടെ എത്തിയ ലെെൻമാനെ സിംഹം പിടിച്ചിരുന്നു. തലനാരിഴയ്ക്കാണ് അന്ന് അയാൾ രക്ഷപെട്ടത്. പീന്നിട് മൂന്ന് നാല് മാസമെടുത്താണ് അയാൾ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ലാത്ത നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം...
അഭിനയം കൊണ്ടും പ്രായം തട്ടാത്ത തന്റെ ലുക്കു കൊണ്ടുമൊക്കെ എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മലയാളിയ്ക്ക് മമ്മൂട്ടി.മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു...