Connect with us

പ്രതി പൂവന്‍കോഴി ഹിന്ദിയിലേക്ക്

Malayalam

പ്രതി പൂവന്‍കോഴി ഹിന്ദിയിലേക്ക്

പ്രതി പൂവന്‍കോഴി ഹിന്ദിയിലേക്ക്

പ്രതി പൂവന്‍കോഴി യുടെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍ പ്രൊഡക്ഷന്‍സ്. റോഷന്‍ ആന്‍ഡ്രൂസ്-മഞ്ജു വാര്യര്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഹിന്ദിയിലേക്ക് റീമേക്ക്. ഹിന്ദിക്ക് പുറമെ തെലുങ്ക്, കന്നട എന്നീ ഭാഷകളിലും റീമേക്ക് ചെയ്യുന്നുണ്ട്

നേരത്തേ അന്നബെന്‍ നായികയായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഹെലന്റെ’ റീമേക്ക് അവകാശവും ബോണി കപൂര്‍ സ്വന്തമായിരുന്നു.

‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജുവും റോഷന്‍ ആന്‍ഡ്രൂസും ഒന്നിച്ച ചിത്രമാണ് പ്രതി പൂവന്‍കോഴി. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ‘മാധുരി’ എന്ന സെയില്‍സ് ഗേളായാണ് മഞ്ജു വാര്യര്‍ എത്തിയത്.

അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരപിപ്പിച്ചത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top