Movies
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജസേനന്‍ എത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തെത്തും
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജസേനന്‍ എത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തെത്തും
അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ രാജസേനന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ച ഞാനും പിന്നൊരു ഞാനും റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തെത്തും. പൃഥ്വിരാജും ഇന്ദ്രജിത്തും ചേര്‍ന്നാണ് നാളെ വൈകിട്ട് അഞ്ചിന് പോസ്റ്റര്‍ പുറത്തിറക്കുന്നത്.
ക്ലാപ്പിന്‍ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തുളസീധര കൈമള്‍ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനന്‍ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഇത്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരമേശ്വരനായാണ് ഇന്ദ്രന്‍സ് എത്തുന്നത്. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീര്‍ കരമനയും അമ്മാവന്‍ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം എം ജയചന്ദ്രന്‍ ആണ്. രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണന്‍.
ഛായാഗ്രഹണം സാംലാല്‍ പി തോമസ്, എഡിറ്റിംഗ് വി സാജന്‍, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് പാര്‍വതി നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, കലാസംവിധാനം മഹേഷ് ശ്രീധര്‍, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍, കൊറിയോഗ്രാഫി ജയന്‍ ഭരതക്ഷേത്ര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് എല്‍ പ്രദീപ്, സ്റ്റില്‍സ് കാഞ്ചന്‍ ടി ആര്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് ഐഡന്റ് ടൈറ്റില്‍ ലാബ്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.