വിവാദമായ ദ കേരള സ്റ്റോറി സംബന്ധിച്ച് തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി അനുരാഗ് കശ്യപ്. സത്യസന്ധമായി പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല. സിനിമ അരാഷ്ട്രീയമാകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ദി കേരള സ്റ്റോറി പോലെ പ്രൊപ്പഗണ്ട സിനിമകള്‍ ഒരുപാട് നിര്‍മ്മിക്കപ്പെടുന്നു. ഇവ നിരോധിക്കുന്നതിനോട് ഞാന്‍ പൂര്‍ണ്ണമായും എതിരാണ്. പക്ഷേ ഇതൊരു പ്രൊപ്പഗണ്ട സിനിമയാണ്. അത് രാഷ്ട്രീയമാണ്. എന്നാല്‍ ഇതിനെതിര ഒരു ആന്റി പ്രൊപ്പഗണ്ട ചിത്രം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു സംവിധായകന് എന്ന നിലയില്‍ ഒരു ആക്ടിവിസ്റ്റായി മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ സിനിമ ചെയ്യുന്നു.
എന്റെ സിനിമ യാഥാര്‍ത്ഥ്യത്തെയും സത്യത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം, അതിന്റെ രാഷ്ട്രീയം ആ സിനിമയ്ക്ക് ചുറ്റുമുള്ള ലോകത്തിന്റെ രാഷ്ട്രീയത്തില്‍ നിന്നും, ആ ലോകത്തിന്റെ സത്യങ്ങളില്‍ നിന്നും വസ്തുതകളില്‍ നിന്നുമാണ് വരേണ്ടത് ‘ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സംവിധായകന് എന്ന നിലയില്‍ ഒരു ആക്ടിവിസ്റ്റായി മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ സിനിമ ചെയ്യുന്നു. എന്റെ സിനിമ യാഥാര്‍ത്ഥ്യത്തെയും സത്യത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം, അതിന്റെ രാഷ്ട്രീയം ആ സിനിമയ്ക്ക് ചുറ്റുമുള്ള ലോകത്തിന്റെ രാഷ്ട്രീയത്തില്‍ നിന്നും, ആ ലോകത്തിന്റെ സത്യങ്ങളില്‍ നിന്നും വസ്തുതകളില്‍ നിന്നുമാണ് വരേണ്ടത് ‘ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ മലയാളത്തിന് പിന്നാലെ മറ്റ് ഇൻഡസ്ട്രികളിലും ചർച്ചകളും തുറന്ന് പറച്ചിലുകളും നടന്നിരിക്കുകയാണ്. ഇപ്പോഴിതാ ഇതിൽ നിന്നെല്ലാം...
1990 കളിൽ നിരവധി ആരാധകരുണ്ടായിരുന്ന, ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന താരമാണ് ഗോവിന്ദ. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ ആരാധകരായിരുന്നു താരത്തിനുണ്ടായിരുന്നത്. അന്ന് നടന്റെ...