Movies
ദിലീപും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു; സംവിധാനം നിസ്സാം ബഷീർ
ദിലീപും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു; സംവിധാനം നിസ്സാം ബഷീർ
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി.
നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ദിലീപ് ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുകയാണ്. സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവിന് ദിലീപ് ഒരുങ്ങുകയാണ്
ദിലീപ് മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘റോഷാക്കി’നു ശേഷം നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീപും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുകയാണ് . റോഷാക്കിന്റെ രചന നിർവഹിച്ച സമീർ അബ്ദുൾ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ ഒരുക്കുന്നത്. ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്‌ഷൻസ്, വണ്ടർവാൾ സിനിമാസ് എന്നിവർ സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’ യാണ് റിലീസിനൊരുങ്ങുന്ന ദിലീപിന്‍റെ പ്രധാന ചിത്രം. സിനിമയുടെ ടീസര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം വിനായക അജിത്ത് ആണ്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ദിലീപിന്‍റെ കരിയറിലെ 148-ാം ചിത്രം എന്നിവയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥന്‍ ഉടന്‍ തിയറ്ററുകളിലെത്തും. ജോജുവാണ് ദിലീപിനൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്.