Connect with us

ഒടിയനു മുന്നിൽ പേടിച്ചു മറ്റു താരങ്ങൾ !! റിലീസുകൾ മാറ്റി വെക്കുന്നു ?! ഇത് മോഹൻലാൽവുഡ് തന്നെ….

Malayalam Breaking News

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന ഒടിയൻ ഡിസംബർ 14ന് തിയ്യേറ്ററുകളിൽ എത്തുകയാണ്. ഇരുട്ടിന്റെ രാജാവിന്റെ ആഗമനത്തിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകരും ഒപ്പം സിനിമാപ്രേമികളും. ഒടിയന്റെ റിലീസുമായി ബന്ധപ്പെട്ട മറ്റുള്ള സിനിമകളുടെ റിലീസ് മാറ്റി വെക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സിനിമാലോകത്ത് നിന്ന് കിട്ടുന്നത്.

ഒടിയന്റെ കൂടെ റിലീസ് ചെയ്‌താൽ തങ്ങളുടെ സിനിമ പരാജയപ്പെടുമോ എന്ന ഭയമാണത്രെ നിർമ്മാതാക്കൾക്ക്. ഒടിയന്റെ റിലീസ് ഡേറ്റുകൾ മാറിമറിഞ്ഞപ്പോൾ ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച മുൻനിര നായകന്മാരുടെ ചിത്രങ്ങളടക്കം മാറ്റി വെക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. മോഹൻലാൽ ആരാധകർ പറയുന്ന പോലെ തന്നെ മോളിവുഡിനെ മോഹൻലാൽവുഡ് എന്ന് തന്നെ ഉറപ്പായും വിളിക്കാമെന്ന് ഈ ഒരു സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നു.

വലിയ സിനിമകൾ വരുമ്പോൾ മറ്റു സിനിമകളുടെ റിലീസ് മാറ്റി വെക്കുന്നത് മലയാളസിനിമയിൽ മുൻപും സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെ എല്ലാ സിനിമകളുടെയും റിലീസ് മാറ്റിവെക്കുന്നത് ഇതാദ്യമായാണ്. പ്രശസ്‌ത പരസ്യ സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന സിനിമയാണ് ഒടിയൻ. മാസ്സും ക്ലാസും ചേർന്ന ഒരു കിടിലൻ ദൃശ്യ വിരുന്നാകും ഒടിയൻ എന്നാണ് സംവിധായകനും അണിയറപ്രവർത്തകരുമെല്ലാം പറയുന്നത്.

Movie Release Dates Changed due to Odiyan Release

More in Malayalam Breaking News

Trending

Recent

To Top