Connect with us

ഇന്നും നിലനിൽക്കുന്ന അനശ്വര നടൻ ജയന്‍റെ മരണത്തിലെ ദുരൂഹതകള്‍ തിരഞ്ഞു സിനിമ ; ‘ജയന്‍റെ മരണം ഒരു ഫ്ളാഷ് ബാക്ക്’!!!

Malayalam Breaking News

ഒരു സമയത്ത് മലയാളത്തിന്റെ താരമായിരുന്നു ജയൻ. ചുരുക്കം സിനിമകളിൽ അഭിനയിച്ച് വളരെ വേഗം അപകടത്തെ തുടർന്ന് മരിച്ച ജയൻ മലയാളത്തിൽ സൃഷ്‌ടിച്ച ഓളമൊന്നും ഒരു നടനും ഇന്നും സാധിച്ചിട്ടില്ല. ഇപ്പോൾ നടൻ ജയന്റെ ജീവിതം സിനിമയാകുകയാണ്.

ജയന്‍റെ മരണം ഒരു ഫ്ളാഷ് ബാക്ക്” എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ചലച്ചിത്ര നടനും എഴുത്തുകാരനും കൂടിയായ എ.കെ.എസ്. ആണ്. സംവിധായകന്‍ തന്നെ രചന നിർവഹിക്കുന്നു. ജയന്‍റെ സിനിമാജീവിതത്തിനൊപ്പം സഞ്ചരിക്കുകയും സഹപ്രവര്‍ത്തകരായിവരികയും ചെയ്തിട്ടുള്ള ചില നടീനടന്മാരും പുനര്‍ജീവിക്കുന്ന ഈ ചിത്രം മൂന്ന് തലമുറയുടെ കഥയാണ് പറയുന്നത്.

ജയന്‍റെ മരണത്തിലെ ദുരൂഹതകള്‍ ഇന്നും മാറിയിട്ടില്ലെന്നും അതിന്‍റെ സത്യാവസ്ഥ കണ്ടെത്തുവാനുള്ള പരിശ്രമമാണ് ഈ ചിത്രമെന്നും അത് ഒരു കര്‍ത്തവ്യബോധത്തോടെ സ്വയം ഏറ്റെടുത്തിരിക്കുകയാണെന്നും വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്ത് സിനിമ പൂര്‍ണ്ണമാക്കാതെ പിന്‍തിരിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംവിധായകന്‍ എ.കെ.എസ് പറയുകയുണ്ടായി.ജയനോടൊപ്പം അഭിനയിച്ചവരില്‍ ഇന്ന് പ്രശസ്തരായ പന്ത്രണ്ട് താരങ്ങളും ജയന്‍ സിനിമകള്‍ സംവിധാനം ചെയ്ത ചില സംവിധായകരും സുഹൃത്തുക്കളും ബന്ധുക്കളും ഈ ചിത്രത്തില്‍ അതിഥിതാരങ്ങളായി എത്തും.ജയന്‍റെ മരണത്തിന്‍റെ ദുരൂഹത തുറന്നുകാട്ടുന്നതും മരണത്തിന് പിന്നിലെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതുമായ ഈ സിനിമയുടെ പൂജാചടങ്ങുകള്‍ ജയന്‍റെ മരണത്തിന്‍റെ 38 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ നവംബര്‍ 16 ന് കൊല്ലത്ത് തേവള്ളിയിലെ ജയന്‍റെ വീട്ടില്‍ വച്ചുനടക്കും.

ജയന്‍റെ വേഷം ചെയ്യാനുള്ള നടനെ തീരുമാനിച്ചുവരുന്നതെയുള്ളൂ. തമിഴ്നാടിന്‍റെ മുന്‍മുഖ്യമന്ത്രിയായിരുന്ന ജയലളിത ഈ കഥയിലെ ഒരു പ്രധാന കഥാപാത്രമാണ്. നടി പൊന്നമ്മബാബുവാണ് ജയലളിതയായി അഭിനയിക്കുന്നത്. നടന്‍ ബാലന്‍ കെ. നായരുടെ വേഷത്തില്‍ അദ്ദേഹത്തിന്‍റെ മകന്‍ മേഘനാഥന്‍ അഭിനയിച്ചേക്കും.

movie based on death of actor jayan

More in Malayalam Breaking News

Trending