മനസ് വേദനിച്ചാലും തന്റെ കുഞ്ഞു സുരക്ഷിതനായിരിക്കട്ടെ ; നിശബ്ദയായി തിരികെ പോകുന്ന ഒരു അമ്മ !!! ഒരു കോടിയിലധികം ആളുകളുടെ കണ്ണ് നിറച്ച വീഡിയോ
അമ്മമാർക്ക് മക്കളോടുള്ള സ്നേഹം അതിനു അതിരും അളവുമൊന്നുമില്ല. മനുഷ്യനായാലും മൃഗങ്ങളായാലും അമ്മയുടെ സ്നേഹവും കരുതലും ഒന്നാണ്. തന്റെ മനസ് വേദനിച്ചാലും മക്കൾക്ക് നല്ലതു വരുത്തണമെന്നാഗ്രഹിക്കുന്നവരാണ് അമ്മമാർ. അത്തരമൊരു അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. ഒരു തെരുവ് നായ തന്റെ കുഞ്ഞിന്റെ നന്മയോർത്തു നിശബ്ദം പിൻവാങ്ങുന്ന വിഡിയോയാണ് ഇത്.
തെരുവുനായയുടെ കുഞ്ഞുങ്ങളിൽ ഒന്നിനെ വളർത്താനായി എടുത്തുകൊണ്ടു പോകുന്ന സ്ത്രീയെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. സ്കൂട്ടറിനരികിലേക്ക് നായക്കുട്ടിയുമായി പോകുന്ന സ്ത്രീയെ അനുഗമിക്കുന്ന അതിന്റെ അമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നോവു പടർത്തുന്നത്.
കുഞ്ഞിനെ പിന്തുടർന്നെത്തുന്ന അമ്മയ്ക്കരികിലേക്ക് കുഞ്ഞിനെ വച്ചു നീട്ടിയെങ്കിലും സ്നേഹത്തോടെ നക്കിത്തോർത്തി ഉമ്മവച്ച് സങ്കടം ഉള്ളിലൊതുക്കി നടന്നകലുകയാണ് ആ അമ്മ ചെയ്തത്. മനസ് വേദനിച്ചാലും തന്റെ കുഞ്ഞു സുരക്ഷിതമായിരിക്കട്ടെ എന്നോർത്താവാം ആ നായ പിന്തിരിഞ്ഞു നടന്നത്. കണ്ണിൽ വേദനയും വാത്സല്യവും നിറച്ച് കുഞ്ഞിനെ നോക്കുന്ന നായയുടെ വീഡിയോ ഇതിനോടകം ഒരു കോടിയാളുകളാണ് കണ്ടത് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...