Connect with us

ഡെവിളിനെ കാണാനുള്ള കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നു…ട്രെയിലർ റിലീസ് തിയതി പുറത്തുവിട്ട് മോഹൻലാൽ

Movies

ഡെവിളിനെ കാണാനുള്ള കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നു…ട്രെയിലർ റിലീസ് തിയതി പുറത്തുവിട്ട് മോഹൻലാൽ

ഡെവിളിനെ കാണാനുള്ള കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നു…ട്രെയിലർ റിലീസ് തിയതി പുറത്തുവിട്ട് മോഹൻലാൽ

പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന മോൺസ്റ്ററിന്റെ ട്രെയിലർ നാളെ എത്തും. ഒക്ടോബര്‍ 9 രാവിലെ 11 മണിയ്ക്ക് മോണ്‍സ്റ്ററിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യും

“ഡെവിളിനെ കാണാനുള്ള കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നു. മോൺസ്റ്ററിന്റെ ഔദ്യോഗിക ട്രെയിലർ ഈ ഞായറാഴ്ച പുറത്തിറങ്ങുമെന്നതിനാൽ അതീവ ജാഗ്രതയോടെ തുടരുക”, എന്നാണ് ട്രെയിലർ റിലീസ് തിയതി പങ്കുവച്ച് മോഹൻലാൽ കുറിച്ചിരിക്കുന്നത്. ‘കാത്തിരിക്കുന്നു ലാലേട്ടാ’ എന്നാണ് ഭൂരിഭാ​ഗം പേരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

മലയാളികൾ ഏറെ കാലമായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘മോൺസ്റ്റർ’. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകളും പോസ്റ്ററുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

ലക്കി സിങ് എന്ന കഥാപാത്രമായി മോൺസ്റ്ററിൽ മോഹൻലാൽ എത്തുന്നു. ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. ഉദയ് കൃഷ്ണനാണ് മോൺസ്റ്ററിന്റെ രചന. പുലിമുരുകന്റെ വമ്പന്‍ വിജയത്തിനു ശേഷം ആ ടീം വീണ്ടുമൊന്നിക്കുമ്പോൾ ആരാധകർക്കും പ്രതീക്ഷകൾ ഏറെയാണ്.

അതേസമയം, ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യുമെന്നാണ് വിവരം. ഒക്ടോബർ 21-ന് ദീപാവലി റിലീസായി മോൺസ്റ്റർ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ള അറിയിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

ജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

More in Movies

Trending

Recent

To Top