Social Media
എ ആർ റഹ്മാന് തൊട്ടു പിന്നാലെ തന്റെയും വിവാഹ മോചനം പരസ്യമാക്കി റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേ!; രണ്ടാളും ഡേറ്റിംങിലാണെന്ന് സോഷ്യൽ മീഡിയ!
എ ആർ റഹ്മാന് തൊട്ടു പിന്നാലെ തന്റെയും വിവാഹ മോചനം പരസ്യമാക്കി റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേ!; രണ്ടാളും ഡേറ്റിംങിലാണെന്ന് സോഷ്യൽ മീഡിയ!
കഴിഞ്ഞ ദിവസമായിരുന്നു സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നുവെന്ന് പുറം ലോകത്തെ അറിയിച്ചത്. 29 9 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. സൈറ ബാനുവാണ് പ്രസ്താവനയിലൂടെ ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. സൈറ ബാനുവിന്റെ അഭിഭാഷകനാണ് കത്ത് പുറത്ത് വിട്ടിരിക്കുന്നത്. സൈറയുടെ കത്ത് വന്ന് മണിക്കൂെറുകൾക്കുള്ളിൽ തന്നെ റഹ്മാന്റെ ട്രൂപ്പിലെ ഒരു പ്രധാന അംഗവും തന്റെ വിവാഹമോചനം പ്രഖ്യാപിച്ചിരിക്കുകയാണ്.
റഹ്മാന്റെ ട്രൂപ്പിലെ ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ ആണ് താൻ വിവാഹബന്ധം അവസാനിപ്പിച്ചതായി അറിയിച്ചത്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് മോഹിനി ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹിനിയും ഭർത്താവും സംഗീതസംവിധായകനുമായ മാർക്ക് ഹാർസച്ചും പരസ്പര ധാരണയോടെയാണ് വേപിരിയുന്നത്.
ഞാനും മാർക്കും വേർപിരിഞ്ഞത് ഏറെ ഹൃദയഭേദകമായ വേജനയോടെ അറിയിക്കുകയാണ്. ആദ്യം തന്നെ ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമുള്ള പ്രതിബദ്ധത അറിയിക്കുന്നു. പരസ്പര ധാരണയോടെയാണ് ഞങ്ങൾ വേർപിരിഞ്ഞത്. ഇനിയും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും.
ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ വേണമെന്നും പരസ്പര ഉടമ്പടിയിലൂടെയുള്ള വേർപിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഞങ്ങൾ തീരുമാനിച്ചു. വേർപിരിഞ്ഞാലും താനും മാർക്കും പ്രോജക്ടുകളിൽ സഹകരിക്കുന്നത് തുടരും. തങ്ങളുടെ തീരുമാനത്തെ സുഹൃത്തുക്കളും ആരാധകരും പിന്തുണയ്ക്കണമെന്നും മോഹിനി കുറിപ്പിലൂടെ പറഞ്ഞു.
കൊൽക്കത്ത സ്വദേശിയാണ് 28കാരിയായ മോഹിനി ഡേ. എ.ആർ.റഹ്‌മാനൊപ്പം നിരവധി രാജ്യങ്ങളിലായി നാൽപ്പതിലേറെ ഷോകളിൽ മോഹിനി പങ്കെടുത്തിട്ടുണ്ട്. സംഗീത പ്രതിഭയായി ഏറെ ആഘോഷിക്കപ്പെട്ട കലാകാരിയാണ് മോഹിനി ഡേ. 11 വയസ്സുള്ളപ്പോഴാണ് മോഹിനിയുടെ പ്രൊഫഷണൽ യാത്ര ആരംഭിച്ചത്.
ജാസ് മാസ്ട്രോ ലൂയിസ് ബാങ്ക്സിൻ്റെ ശിഷ്യയായ മോഹിനി സംഗീത ലോകത്തെ ഒരു പ്രധാന വ്യക്തിത്വമായി മാറി. ഗാൻ ബംഗ്ലായുടെ വിൻഡ് ഓഫ് ചേഞ്ച്, കോക്ക് സ്റ്റുഡിയോ ഇന്ത്യ തുടങ്ങിയ പ്രോജക്ടുകളിലെ പ്രവർത്തനമാണ് മോഹിനിയെ ശ്രദ്ധേയയാക്കിയത്. സക്കീർ ഹുസൈൻ, ശിവമണി, സ്റ്റീവ് വായ്, മാർക്കോ മിന്നെമാൻ തുടങ്ങിയ പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പവും മോഹിനി പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, റഹ്മാന്റെ വിവാഹ മോചന വാർത്ത വന്ന് മണിക്കൂറുകൾക്കകം തന്നെ മോഹിനിയുടെയും വിവാഹ മോചന വാർത്ത പുറത്തെത്തിയതോടെ ഇത് വലിയ രീതിയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. റഹ്മാൻ-സൈറ ഭാനു വിവാഹമോചനത്തിന്റെ കാരണം മോഹിനിയാണെന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. നിരവധി ട്രോളുകളും ഇത് സംബന്ധിച്ച് വരുന്നുണ്ട്. എന്നാൽ ഇത് വെറും ഊഹാപോഹങ്ങളാണെന്നാണ് ആരാധകർ പറയുന്നത്.
ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് സൈറാ ബാനു വ്യക്തമാക്കി. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയിൽ പറയുന്നു. രണ്ട് പേരിൽ ആർക്കും ഇത് നികത്താൻ പറ്റുന്നില്ലെന്നും. വേദനിച്ച് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും ആണ് പ്രസ്താവനയിൽ സൈറ ഭാനും പറയുന്നത്.
1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്. തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സൈറയെ വിവാഹം ചെയ്യുമ്പോൾ റഹ്മാന് 27 ഉം സൈറയ്ക്ക 21ഉം വയസായിരുന്നു പ്രായം.
മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നിവരാണ് മക്കൾ. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു. 57 കാരനാണ് എആർ റഹ്മാൻ. കരിയറിൽ ഇന്നും സജീവ സാന്നിധ്യം. ഭാര്യയെ പ്രശംസിച്ച് കൊണ്ട് ചില അഭിമുഖങ്ങളിൽ റഹ്മാൻ നേരത്തെ സംസാരിച്ചിട്ടുണ്ട്.
