Malayalam Breaking News
ഒടിയനു വേണ്ടി മെലിഞ്ഞു ; ഇട്ടിമാണിക്ക് വേണ്ടി മോഹൻലാൽ ഇനി കുടവയറനാകുമോ ???
ഒടിയനു വേണ്ടി മെലിഞ്ഞു ; ഇട്ടിമാണിക്ക് വേണ്ടി മോഹൻലാൽ ഇനി കുടവയറനാകുമോ ???
By
ഒടിയനു വേണ്ടി മെലിഞ്ഞു ; ഇട്ടിമാണിക്ക് വേണ്ടി മോഹൻലാൽ ഇനി കുടവയറനാകുമോ ???
മോഹൻലാലിൻറെ പുതിയ ചിത്രമായ ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈന പ്രഖ്യാപിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത് .നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി സിനിമകളില്‍ അസോഷ്യേറ്റ് ആയിരുന്നു ജിബിയും ജോജുവും. സുനില്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ഇരുവരും. ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് നിര്‍മിക്കുന്ന ചിത്രമാണ് ഇട്ടിമാണി. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഒടിയനില്‍ വേഷധാരണത്തില്‍ അത്ഭുതം സൃഷ്ടിച്ചതു പോലെ ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും വ്യത്യസ്ത ഗെറ്റപ്പിലായിരിക്കും മോഹന്‍ലാല്‍ എത്തുകയെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. രഞ്ജിത്തിന്റെ ഡ്രാമാ, ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ എന്നവയാണ് മോഹന്‍ലാലിന്റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍. നവംബര്‍ ഒന്നിന് ഡ്രാമാ റിലീസ് ചെയ്യുമ്പോള്‍ ഡിസംബര്‍ 14 ന് ഒടിയന്‍ തീയേറ്ററുകളിലെത്തും.
mohanlals new project ittimani made in china