Connect with us

പിറന്നാൾ‌ ദിനത്തിൽ‌ ബിഗ് ബോസ് വേദിയിൽ അടിപൊളി സമ്മാനം, മോഹൻലാലിൻറെ കയ്യക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ

Malayalam

പിറന്നാൾ‌ ദിനത്തിൽ‌ ബിഗ് ബോസ് വേദിയിൽ അടിപൊളി സമ്മാനം, മോഹൻലാലിൻറെ കയ്യക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ

പിറന്നാൾ‌ ദിനത്തിൽ‌ ബിഗ് ബോസ് വേദിയിൽ അടിപൊളി സമ്മാനം, മോഹൻലാലിൻറെ കയ്യക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ. ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു. മോഹൻലാലിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ബിഗ്‌ബോസിലെ മത്സരാർത്ഥികൾ വ്യത്യസ്തമായ പരിപാടിയാണ് ഒരുക്കിയത് . മോഹൻലാലിന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ലഭ്യമാകും. സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.

ആഘോഷങ്ങൾക്ക് കൂടുതൽ ശോഭനൽകികൊണ്ട് മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് സ്റ്റാർ സിങ്ങർ ജൂനിയർ വിജയി പല്ലവി രതീഷ് അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു.

മോഹൻലാലിന്റെ സുഹൃത്തും ഹെഡ്ജ് ഇക്യുറ്റീസ് മാനേജിങ് ഡയറക്റ്ററും ചെയർമാനുമായ അലക്സ് കെ. ബാബു മോഹൻലാലിന് സമ്മാനിച്ചത് കിയ ഇലക്ട്രിക് കാർ ആണ് . മോഹൻലാലിന്റെ ചെന്നൈയിലെ വീട്ടിൽ വെച്ചാണ് കിയ ഇവി 6 സമ്മാനിച്ചത്. മോഹൻലാലിന്റെ ഭാര്യ സുചിത്രയും സുഹൃത്തുക്കളും ഉണ്ടായിരുന്നു. മോഹൻലാൽ സമ്മാനം ഏറ്റുവാങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പിറന്നാൾ ദിനത്തിൽ സോഷ്യൽമീഡിയ നിറയെ അദ്ദേഹത്തിനുള്ള ആശംസ കൊണ്ട് നിറഞ്ഞു. മമ്മൂട്ടിയും സുരേഷ് ഗോപിയും അടക്കം വാൻ തറ നിര തന്നെ മോഹൻലാലിനെ സോഷ്യൽ മീഡിയ വഴി ആശംസ അറിയിച്ചിട്ടുണ്ട്. അതേസമയം, പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും മോഹൻലാൽ പങ്കുവെച്ചിരുന്നു. ഷെൽറ്റർ ഹോമിലെ കുട്ടികൾക്കൊപ്പം ആണ് അദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. കുട്ടികൾക്കൊപ്പം കേക്ക് മുറിക്കുന്ന ഫോട്ടോസ് അദ്ദേഹം സോഷ്യമീഡിയയിൽ പങ്കുവെച്ചിരുന്നു, “ഏയ്ഞ്ചൽസ് ഹട്ടിലെ കുഞ്ഞ് മാലാഖമാർക്കൊപ്പം ഒരു ചെറിയ പിറന്നാൾ ആഘോഷം. എച്ച് യു എം ഫൗണ്ടേഷന്റെ നേത്യത്വത്തിലുള്ള ഷെൽറ്റർ ഹോം. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് വേണ്ടിയുള്ളതാണിത്. ഈ ദിവസത്തിന് ഒരുപാട് നന്ദി” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ കുറിച്ചിട്ടത്.

More in Malayalam

Trending

Uncategorized