Actor
മമ്മൂട്ടിയെന്ന വ്യക്തിയുമായി ഞാൻ വളരെ നല്ല സൗഹൃദത്തിലും സ്‌നേഹത്തിലുമാണ് പോകുന്നത്. എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്യും, പുള്ളി തരുന്ന നിർദ്ദേശം അനുസരിച്ച് ഞാൻ കാര്യങ്ങൾ ചെയ്യാറുണ്ട്; മോഹൻലാൽ
മമ്മൂട്ടിയെന്ന വ്യക്തിയുമായി ഞാൻ വളരെ നല്ല സൗഹൃദത്തിലും സ്‌നേഹത്തിലുമാണ് പോകുന്നത്. എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്യും, പുള്ളി തരുന്ന നിർദ്ദേശം അനുസരിച്ച് ഞാൻ കാര്യങ്ങൾ ചെയ്യാറുണ്ട്; മോഹൻലാൽ
മലയാളികളുടെ സ്വന്തം മെഗാസ്റ്റാറിന്റെ 73ാം പിറന്നാൾ ആണ് ഇന്ന്. വയസ് വെറുമൊരു അക്കം മാത്രമാണെന്ന് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലൂടെയും മലയാളികളെ ഓർമ്മിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം ഇതിനോടകം ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. പതിവ് തെറ്റിക്കാതെ അർധരാത്രിയിൽ തന്നെ മമ്മൂട്ടിയുടെ വീടിന് മുന്നിൽ നൂറുക്കണക്കിന് ആരാധകർ ആണ് ്പിറന്നാൾ പ്രമാണിച്ച് തടിച്ച് കൂടിയത്. എല്ലാവരോടും വീഡിയോ കോളിൽ സംസാരിച്ചാണ് മമ്മൂട്ടി നന്ദി അറിയിച്ചത്.
ഈ വേളയിൽ മമ്മൂട്ടിയുടെ അടുത്ത സുഹൃത്ത് കൂടിയായ നടൻ മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്. മമ്മൂട്ടിയും മോഹൻലാലും തമ്മിൽ മത്സരമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ കുറിച്ചായിരുന്നു മോഹൻലാലിന്റെ പ്രിതികരണം. ഞങ്ങൾ ഏകദേശം അമ്പത്തിരണ്ടോ അമ്പത്തിമൂന്നോ സിനിമകൾ ചെയ്തു. ഇപ്പോഴും സിനിമകൾ ചെയ്യാൻ തയ്യാറാണ്.
അതല്ലാതെ വേറൊരു പ്രശ്‌നങ്ങളും ഇല്ല. അദ്ദേഹത്തിന്റെ സിനിമകളും എന്റെ സിനിമകളും എല്ലാം വ്യത്യസ്തങ്ങളാണ്. എന്റെ സിനിമ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സിനിമ എനിക്കും ചെയ്യാമെന്ന് ചിന്തിച്ചിട്ടില്ല. അങ്ങനൊരു കാര്യങ്ങളും ഉണ്ടായിട്ടില്ല. ഞങ്ങൾ രണ്ട് പേരും കൂടി ഒരു സിനിമ ചെയ്യുക, അതിന്റെ പ്രൊഡക്ഷൻ എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പരസ്പരം മത്സരിക്കേണ്ട കാര്യമൊന്നും അതിലില്ല.
ഞങ്ങൾ സിനിമയിലേക്ക് വന്നത് ഏറ്റവും നല്ല സമയത്താണ്. ഇപ്പോൾ മോശമാണെന്നല്ല പറയുന്നത്. ഒരുപാട് നല്ല താരങ്ങളെ നഷ്ടപ്പെട്ടു. അന്ന് ഒത്തിരി നല്ല സംവിധായകരും കഥകളുമൊക്കെ ഉണ്ടായിരുന്നു. ഒരു സുവർണകാലമായിരുന്നെന്ന് പറയാം. ആ സമയത്ത് അവരുടെയൊക്കെ അനുഗ്രഹം കൊണ്ട് എത്തിപ്പെട്ടു എന്ന് പറയുന്നതാവും ശരി.
ശിവാജി സാർ, അമിതാഭ് ബച്ചൻ, നാഗേഷ് റാവു സാർ, ഇവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ട്. രാജ് കപൂർ സാറുമായി നല്ല സൗഹൃദമാണ്. എംജിആറായിട്ട് അഭിനയിച്ചിട്ടുണ്ട്. അതുപോലെ പത്മിനിയമ്മ, സുകുമാരിയമ്മ തുടങ്ങിയ നടിമാരുടെ കൂടെയും അഭിനയിച്ചു. ഇവരുടെയൊക്കെ അനുഗ്രഹം എനിക്കുണ്ട്. ഇതുപോലെയുള്ള താരങ്ങളെ നഷ്ടപ്പെട്ടത് കൊണ്ട് പഴയത് പോലുള്ള സിനിമകൾ ഉണ്ടാവാൻ ബുദ്ധിമുട്ടാണ്.
ഇപ്പോൾ അതിനെ കുറിച്ചൊക്കെ പറഞ്ഞാൽ സങ്കടം വരും. അതുപോലെയാണ് മമ്മൂട്ടിയും. അവിടെ മത്സരിക്കേണ്ട കാര്യമില്ല. മത്സരിച്ചാൽ കുഴപ്പമാവും. അതൊരു ബ്യൂട്ടിഫുൾ ഫാമിലി പോലെയാണ്. ഇപ്പോഴും അങ്ങനെയാണ്. എന്നെയും മമ്മൂക്കയെയും വെച്ച് ഇനിയും സിനിമ ചെയ്യാം. അതിന്റെ കോസ്റ്റും പ്രൊഡക്ഷനുമൊക്കെ നോക്കണം.
മമ്മൂട്ടിയെന്ന വ്യക്തിയുമായി ഞാൻ വളരെ നല്ല സൗഹൃദത്തിലും സ്‌നേഹത്തിലുമാണ് പോകുന്നത്. എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. എന്റെ കുട്ടികളും അവരുടെ കുട്ടികളുമൊക്കെ എപ്പോഴും സംസാരിക്കാറുണ്ട്. ഞങ്ങളൊരു ഫാമിലി പോലെയാണ്. ഞങ്ങളാദ്യം മദ്രാസിലായിരുന്നു.
അന്ന് കുട്ടികൾ തമ്മിലാണ് ബന്ധം കൂടുതൽ. അല്ലാതെ എന്നും രാവിലെ എഴുന്നേറ്റ് വിളിക്കുന്ന പതിവൊന്നുമില്ല. എന്തേലും ആവശ്യമുണ്ടെങ്കിൽ ഞാൻ അങ്ങേട്ടും അദ്ദേഹം ഇങ്ങോട്ടും വിളിക്കാറുണ്ട്. പുള്ളി തരുന്ന നിർദ്ദേശം അനുസരിച്ച് ഞാൻ കാര്യങ്ങൾ ചെയ്യാറുണ്ട് എന്നുമാണ് മോഹൻലാൽ പറയുന്നത്.
അതേസമയം, 1971ൽ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യ ചിത്രം. നായകനാകുന്നത് 1980ൽ ‘മേള’യിലും. അതേ ദശകത്തിലാണ് നാലുവർഷം കൊണ്ട് 143 സിനിമകളിൽ അഭിനയിച്ച റെക്കോഡ് സ്വന്തമാക്കുന്നതും. 1983 മുതൽ 1986 വരെ യഥാക്രമം 35,34,39,35 എന്നിങ്ങനെയാണ് അദ്ദേഹം അഭിനയിച്ച സിനിമകളുടെ എണ്ണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ നാനൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.