Connect with us

കഥ കേട്ട് കഴിഞ്ഞ ഷീല ഭദ്രനോട് ചോദിച്ചു ….. ”ഇത് മോഹന്‍ലാലിനേക്കാള്‍ മമ്മൂട്ടിക്കല്ലേ ഭദ്രാ കൂടുതല്‍ ഇണങ്ങുക”

Articles

കഥ കേട്ട് കഴിഞ്ഞ ഷീല ഭദ്രനോട് ചോദിച്ചു ….. ”ഇത് മോഹന്‍ലാലിനേക്കാള്‍ മമ്മൂട്ടിക്കല്ലേ ഭദ്രാ കൂടുതല്‍ ഇണങ്ങുക”

കഥ കേട്ട് കഴിഞ്ഞ ഷീല ഭദ്രനോട് ചോദിച്ചു ….. ”ഇത് മോഹന്‍ലാലിനേക്കാള്‍ മമ്മൂട്ടിക്കല്ലേ ഭദ്രാ കൂടുതല്‍ ഇണങ്ങുക”

കഥ കേട്ട് കഴിഞ്ഞ ഷീല ഭദ്രനോട് ചോദിച്ചു ….. ”ഇത് മോഹന്‍ലാലിനേക്കാള്‍ മമ്മൂട്ടിക്കല്ലേ ഭദ്രാ കൂടുതല്‍ ഇണങ്ങുക”

സ്ഫടികം സംവിധായകന്‍ ഭദ്രന്‍ … മോഹന്‍ലാലിനെ മനസ്സില്‍ പ്രതിഷ്ടിച്ചായിരുന്നു തന്റെ രണ്ടാമത്തെ ചിത്രത്തിന് കഥ മെനഞ്ഞത് . തുടക്കത്തില്‍ തന്നെ അത് ലാലിനോട് സൂചിപ്പിക്കുകയും ചെയ്തു . തുടക്കകാരനും വില്ലനായി ശ്രദ്ധനേടി വരുന്നതുമായ മോഹന്‍ലാലിന് ടോണി എന്ന നായകവേഷം ബ്രേക്ക് സമ്മാനിക്കുമെന്ന് ഭദ്രന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

വാർത്തകളുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പക്ഷെ , കഥ കേട്ട നിര്‍മ്മാതാവ് ഈ രാളി… നായകന്‍റെ കാര്യത്തില്‍ സംവിധായകന്‍ ഭദ്രനുമായി തര്‍ക്കത്തിലായി . ഈ രാളി ….മമ്മൂട്ടിയുടെ പേര് നിശ്ചയിച്ചു . ഒടുവില്‍ തര്‍ക്കം പ്രശസ്ത നടി ഷീല യുടെ മുന്നിലെത്തി . ഭദ്രന്‍ കഥ മുഴുവനായും ശീലയോട് പറഞ്ഞു .

വാർത്തകളുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 

കഥ കേട്ട് കഴിഞ്ഞ ഷീലയും ചോദിച്ചത് അത് തന്നെ ….. ”ഇത് മോഹന്‍ലാലിനേക്കാള്‍ മമ്മൂട്ടിക്കല്ലേ ഭദ്രാ കൂടുതല്‍ ഇണങ്ങുക” . ഒടുവില്‍ ഭദ്രനും മനസ്സുകൊണ്ട് മമ്മൂട്ടിയെ അംഗീകരിച്ചു .
അങ്ങനെയായിരുന്നു…. ചങ്ങാത്തം എന്ന ചിത്രത്തിലെ നായകവേഷം
മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടിയിലേക്ക് എത്തിചേര്‍ന്നത് . 1983ല്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചങ്ങാത്തത്തില്‍ മാധവി . ജഗതി ശ്രീകുമാര്‍ . ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും ഒപ്പം മോഹന്‍ലാലും ഒരു വേഷത്തില്‍ പ്രത്യക്ഷപെട്ടു

 

നവോദയ അപ്പച്ചന്‍ ‘മമ്മൂട്ടിയോട് പോയി പണിനോക്കാന്‍ പറ’ എന്നും പറഞ്ഞു മമ്മൂട്ടിയ്ക്ക് പകരക്കാരനായി കമല്‍ഹാസനെയായിരുന്നു രാജീവ് കുമാറിന്‍റെ കൈവെള്ളയില്‍ വെച്ച് കൊടുത്തത്.

 

ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ‘മൈഡിയര് കുട്ടിച്ചാത്തന്‍റെ സഹസംവിധായകന് ടി .കെ .രാജീവ് കുമാര്‍‍ ‘ചാണക്യന്‍’ എന്ന ആദ്യ ചിത്രവുമായി മമ്മൂട്ടിയുടെ അടുത്ത് ചെന്നപ്പോള്‍ മറ്റാരെങ്കിലും സംവിധാനം ചെയ്‌താല്‍ ചാണക്യനില്‍ അഭിനയിക്കാം എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. എന്നാല്, ചാണക്യന്‍റെ നിര്‍മ്മാണം ഏറ്റെടുത്ത നവോദയ അപ്പച്ചന്‍ ‘മമ്മൂട്ടിയോട് പോയി പണിനോക്കാന്‍ പറ’ എന്നും പറഞ്ഞു മമ്മൂട്ടിയ്ക്ക് പകരക്കാരനായി കമല്‍ഹാസനെയായിരുന്നു രാജീവ് കുമാറിന്‍റെ കൈവെള്ളയില്‍ വെച്ച് കൊടുത്തത്.

Film star Mammootty. Express archive photo

പ്രഥമ ചിത്രത്തില്‍ തന്നെ കമല്‍ഹാസന് ഹീറോയായപ്പോള്‍‍‍ ശരിക്കും ഞെട്ടിയത് രാജീവ് കുമാറായിരുന്നു. സകലകലാഭല്ലവനായ കമല്‍ഹാസന്‍ തന്‍റെ കൈയില്‍ ഒതുങ്ങുമോ? എന്നായിരുന്നു രാജീവ് കുമാറിന്‍റെ ആശങ്ക .ചാണക്യനിലേക്ക് കമല്‍ കരാര്‍ ചെയ്യപ്പെട്ടത് മുതല്‍‍‍‍ രാജീവ് കുമാര്‍ ഏറെയും കേട്ടത് ‘കമല്‍ഹാസന് സ്ക്രിപ്റ്റില് കൈ കടത്തും ,ഷോട്ടില് ഇടപെടും,എന്നൊക്കെയുള്ള കഥകളായിരുന്നു. നായികയായ ഊര്‍മിള മാതോന്ദ്കറെ ഒരു ബോളിവുഡ് നിര്‍മ്മാതാവ് വഴിയാണ് കണ്ടെത്തുന്നത് .ജൂനിയര് ആര്‍ട്ടിസ്റ്റായിരുന്ന ‍ഊര്‍മിള മാതോന്ദ്കറുടെ ആദ്യത്തെ നായികാവേഷമായിരുന്നു ചാണക്യനിലെത്.

പുതുമുഖ നായിക കമലിന് മുന്നില്‍ പ്രശ്നം സൃഷ്ട്ടിക്കുമോ എന്ന ആകുലതയും ചാണക്യന്‍ ടീമിനുണ്ടായിരുന്നു. എന്നാല്, ചാണക്യതന്ത്ര നായകനാകാന് വന്ന കമല് ഹാസന്‍‍‍‍ രാജീവ് കുമാറിന് മുന്നില്‍ അനുസരണയുള്ള ഒരു നടനായിട്ടായിരുന്നു നിന്നത്.രാജീവ് കുമാര്‍ സിനിമാസുഹൃത്തുക്കളില്‍ കേട്ടതിനു നേര്‍ വിപരീതമായി തുടക്കകാരനായ രാജീവ് കുമാറിനോട് പരിപൂര്‍ണ്ണ സഹകരണമായിരുന്നു കമല്‍ പുലര്‍ത്തിയത്. പുതുമുഖ നായിക ഊര്‍മിളയ്ക്ക് ഷൂട്ടിംഗ് തീരുവോളം അഭിനയത്തിന്‍റെ ഉപദേശങ്ങള്‍ പകര്‍ന്നു കൊടുത്തതും കമല്‍ ഹാസനായിരുന്നു.ചാണക്യന്‍ തെന്നിന്ത്യന്‍ സിനിമയെ ത്രസിപ്പിക്കുന്ന വിജയമായി മാറിയിരുന്നു AshiqShiju

More in Articles

Trending