Malayalam Breaking News
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബഡ്‌ജറ്റ് ചിത്രത്തില്‍ നായിക താരപുത്രി !!
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബഡ്‌ജറ്റ് ചിത്രത്തില്‍ നായിക താരപുത്രി !!
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബഡ്‌ജറ്റ് ചിത്രത്തില്‍ നായിക താരപുത്രി !!
മലയാളത്തിന്റെ വിജയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം. ഇവര്‍ കുഞ്ഞാലി മാര്‍ക്കാരുടെ ജീവിതം പറയുന്ന ചരിത്ര സിനിമയുമായി എത്തുകയാണ്. ചിത്രത്തിന്‍റെ അവസാനഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമ്ബോള്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ താരറാണി ആയി മാറിക്കഴിഞ്ഞ നടി കീര്‍ത്തി സുരേഷ് ആണെന്ന് റിപ്പോര്‍ട്ടുകള്‍.
കീര്‍ത്തിയുടെ ഡേറ്റില്‍ സ്ഥിരീകരണമായാലുടന്‍ ഔദ്ദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. മോഹന്‍ലാല്‍ നായകനായെത്തിയ പ്രിയദര്‍ശ്ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെയായിരുന്നു കീര്‍ത്തിയുടെ മലയാളം അരങ്ങേറ്റം.
കുഞ്ഞാലിമരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മരയ്ക്കാറിന്റെ തിരക്കഥാ രചനയും പ്രിയദര്‍ശനാണ് നടത്തുന്നത്. സഹ തിരക്കഥാകൃത്തായി ഐവി ശശിയുടെ മകനായ അനിയുമുണ്ട്.
Mohanlal – Priyadarshan new movie
