Connect with us

മോഹൻലാലും മകൻ പ്രണവും ഒന്നിച്ചു ഒരു സിനിമ ഉടൻ …..!!

Malayalam Breaking News

മോഹൻലാലും മകൻ പ്രണവും ഒന്നിച്ചു ഒരു സിനിമ ഉടൻ …..!!

മോഹൻലാലും മകൻ പ്രണവും ഒന്നിച്ചു ഒരു സിനിമ ഉടൻ …..!!

പ്രണവ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’യുടെ നൂറാംദിന വിജയാഘോഷം കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്നു.താരരാജാവിന്റെ മകനിലുപരി വ്യക്തമായ അഭിനയം കാഴച വച്ച് പ്രണവ് മോഹൻലാൽ മലയാളികളുടെ മനസ്സ് കീഴടക്കി.

പ്രണവ് മോഹൻലാൽ പൊതുവേദികളിൽ പങ്കെടുക്കാറില്ല. മാധ്യമങ്ങൾക്ക് അഭിമുഖനങ്ങളും നൽകാറില്ല. എന്നാൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ പ്രണവ് ആരാധകരോട് നന്ദി പറഞ്ഞിരുന്നു.

രണ്ടര മണിക്കൂർ തന്നെ കണ്ടിരുന്ന ആരാധകരോടാണ് പ്രണവ് നന്ദി അറിയിച്ചത്.ഒട്ടേറെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു.മോഹൻലാൽ, ആദിയുടെ സംവിധായകൻ ജീത്തു ജോസഫ്, നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ, പ്രണവ് മോഹൻലാൽ, പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാൽ, സംവിധായകൻ ജോഷി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

എന്നാൽ പരിപാടിയിൽ മോഹൻലാലിന്റെ ഭാര്യ സുചിത്ര സംസാരിച്ചത് ഈ സമയം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. അവതാരകരുടെ രസകരമായ ചോദ്യത്തിന് സുചിത്ര നൽകിയ ഉത്തരം ഏറെ രസകരമായിരുന്നു.

ഒരേ ദിവസം മോഹൻലാലിന്റേയും പ്രണവിന്റെയും ചിത്രം റിലീസ് ആയാൽ ഏത് ചിത്രം കാണുമെന്നാണ് അവതാരകർ സുചിത്രയോട് ചോദിച്ചത്. ഇതിന് സുചിത്ര പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. രണ്ടുപേരും ഒരേ ചിത്രത്തിലുണ്ടെങ്കിൽ അത് മതി എന്നായിരുന്നു സുചിത്രയുടെ മറുപടി. മോഹൻലാലിൻറെ ഭാര്യ എന്ന നിലയിലും, പ്രണവിന്റെ അമ്മ എന്ന നിലയിലും തനിക്ക് വളരെ അധികം അഭിമാനം ഉണ്ടെന്ന് സുചിത്ര വെളിപ്പെടുത്തുകയുണ്ടായി. ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ പ്രയത്‌നത്തിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് ഉപഹാരം കൈമാറുന്ന ചടങ്ങും ഉണ്ടായിരുന്നു.

More in Malayalam Breaking News

Trending

Recent

To Top