Connect with us

പ്രേക്ഷകരുടെ മനസ്സിൽ മോഹൻലാൽ എന്ന നടനിലൂടെ എന്നും ജീവിക്കുന്ന ചില കട്ട മാസ്സ് കഥാപാത്രങ്ങൾ

Malayalam

പ്രേക്ഷകരുടെ മനസ്സിൽ മോഹൻലാൽ എന്ന നടനിലൂടെ എന്നും ജീവിക്കുന്ന ചില കട്ട മാസ്സ് കഥാപാത്രങ്ങൾ

പ്രേക്ഷകരുടെ മനസ്സിൽ മോഹൻലാൽ എന്ന നടനിലൂടെ എന്നും ജീവിക്കുന്ന ചില കട്ട മാസ്സ് കഥാപാത്രങ്ങൾ

കുറച്ചു നാളുകൾക്കു ശേഷം ഒരു കഥാപാത്രവുമായെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മോഹൻലാൽ .പ്രിത്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന വേഷമാണ് മോഹൻലാൽ അനശ്വരമാക്കിയത് . കുറച്ചു വര്ഷങ്ങള്ക്കു ശേഷം സ്റ്റീഫൻ നെടുമ്പള്ളി എന്ന മാസ്സ് കഥാപാത്രമായെത്തി ലാലേട്ടൻ തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത് .ഇതിനു മുൻപും ലാലേട്ടൻ അനശ്വരമാക്കിയ കുറെ ഏറെ കഥാപാത്രങ്ങൾ ഇന്നും മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഒരു പോറൽ പോലും ഏൽക്കാതെ കിടപ്പുണ്ട് .

മംഗലശ്ശേരി നീലകണ്ഠന്‍
ഐവി ശശിയുടെ സംവിധാനത്തിലെത്തിയ ഹിറ്റ് സിനിമയായിരുന്നു ദേവാസുരം. 1993 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ മംഗലശ്ശേരി തറവാട്ടിലെ നീലകണ്ഠന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ധൂര്‍ത്തനും വില്ലത്തരവും കൈയിലുള്ള മംഗലശ്ശേരി നീലകണ്ഠന്‍ ഇടയ്ക്ക് വെച്ച് നായകറോളിലേക്ക് എത്തുകയാണ്. സിനിമയിലെ മോഹന്‍ലാലിന്റെ സംഭാഷണങ്ങളും അഭിനയവുമെല്ലാം കൈയടി നേടിയവയായിരുന്നു. പില്‍കാലത്ത് ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിട്ടെത്തിയ രാവണ പ്രഭുവില്‍ മംഗലശ്ശേരി കാര്‍ത്തികേയനായിട്ടും ഇരട്ട വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.

ആട് തോമ
മോഹന്‍ലാലിന്റെ മാസ് കഥാപാത്രങ്ങള്‍ പറയുമ്പോള്‍ ആദ്യം പറയുന്നത് ആട് തോമയാണ്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്റെ സംവിധാനത്തില്‍ റിലീസിനെത്തിയ സ്ഫടികത്തിലെ കഥാപാത്രമായിരുന്നു ആട് തോമ. ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ തോമസ് ചാക്കോ എന്നാണ് പേരെങ്കിലും അപ്പനെ പേടിച്ച് നാട് വിട്ടതിന് ശേഷം ആട് തോമയായി എത്തുന്ന നായകനാണ് സിനിമയിലെ ട്വിസ്റ്റ്. മുണ്ട് ഊരി അടിക്കുകയും പോലീസുകാരനെ ഇടിച്ച് പൊട്ട കിണറ്റില്‍ ഇട്ടതുമടക്കം തോമ വില്ലനായ നായകനായിരുന്നു. റെയ്ബാന്‍ ഗ്ലാസ് തരംഗമാക്കിയത് മോഹന്‍ലാലായിരുന്നു. മുട്ടനാടിന്റെ നെഞ്ചിലെ ചോര കുടിക്കുന്നതിനാല്‍ ആട് തോമ എന്ന പേരും അദ്ദേഹം സ്വന്തമാക്കി. അന്നും ഇന്നും മലയാള സിനിമയിലെ തന്നെ മാസ് കഥാപാത്രമായിരുന്നു ഇത്.

കണിമംഗലം ജഗന്‍നാഥന്‍
മോഹന്‍ലാലും മഞ്ജു വാര്യരും തകര്‍ത്തഭിനയിച്ച ആറാം തമ്പുരാനിലാണ് കണിമംഗലം ജഗന്‍നാഥനായി മോഹന്‍ലാല്‍ എത്തിയത്. മുംബൈയില്‍ വില്ലനായി ജീവിച്ചിരുന്ന ജഗന്‍നാഥന്‍ ഒരു തറവാട് സ്വന്തമാക്കുകയും അവിടെ ആറാം തമ്പൂരാനായി ജീവിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു ഗ്രാമത്തിന് മുഴുവന്‍ എല്ലാമെല്ലാമായി മാറിയ അദ്ദേഹം തമ്പൂരാന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് എത്തി. ആക്ഷനും മാസും ചേര്‍ന്നൊരു കിടിലന്‍ മൂവിയായിരുന്നു ആറാം തമ്പുരാന്‍.

പൂവള്ളി ഇന്ദുചൂഡന്‍
ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കിയ മാസ് എന്റര്‍ടെയിനര്‍ മൂവിയാണ് നരസിംഹം. മോഹന്‍ലാല്‍, ഷാജി കൈലാസ്, രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തില്‍ പൂവള്ളി ഇന്ദുചൂഡന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ മരണമാസ് ഡയലോഗുകളും അഭിനയവും കൊണ്ടായിരുന്നു നരസിംഹം ശ്രദ്ധേയമായത്. സിനിമയുടെ പശ്ചാതല സംഗീതത്തിനും കൈയടി ലഭിച്ചിരുന്നു. മോഹന്‍ലാലിന് വലിയൊരു വിഭാഗം ആരാധകരെ ലഭിച്ചതും നരസിംഹത്തിലൂടെയായിരുന്നു.

പുലിമുരുകന്‍
മലയാള സിനിമ ആദ്യ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമയായിരുന്നു പുലിമുരുകന്‍. മുരുകന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. പുലിയെ കൊല്ലുന്നതോടെയാണ് പുലിമുരുകന്‍ എന്ന പേര് കിട്ടിയത്. ഉദയാകൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്ത് 2016 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രം കേരളക്കരയില്‍ വലിയ തരംഗമായിരുന്നു. മോഹൻലാലിന്റെ മാസ്സ് സ്റ്റണ്ടുകളും അതിനൊത്ത ഡയലോകുകളും പ്രേക്ഷകരെ ആവേശത്തിൽ ആഴ്ത്തിയവ ആയിരുന്നു .

mohanlal outstanding mass characters

More in Malayalam

Trending

Recent

To Top