Connect with us

‘ഒടിയൻ’ ടീസർ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ !

Malayalam Breaking News

‘ഒടിയൻ’ ടീസർ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ !

‘ഒടിയൻ’ ടീസർ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ !

സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത് ഇപ്പോൾ ലാലേട്ടനാണ്. 2018 ലാലേട്ടന്റെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇറങ്ങാൻ പോവുന്നത്. ലാലേട്ടൻ ആരാധകർ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്. മോഹൻലാലിന്റെ ഒടിയൻ ടീസർ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വർത്തയാവുന്നത്.

ട്രോളന്മാർ ഇതെല്ലാം ഏറ്റെടുത്തു കഴിഞ്ഞു. ലാലേട്ടന്റെ പുതിയ ലൂക്കിനെ വാഴ്ത്തിയുള്ള ട്രോളുകൾ ഉയർന്നു വരുന്നു.. ഒടിയനായി നടന്നു നീങ്ങുന്ന മോഹന്‍ലാലിന്റെ മുഖം പോലും വ്യക്തമല്ലെങ്കിലും മാസാണ് കൂളിംഗ് ഗ്ലാസും ജാക്കറ്റുമൊന്നും അദ്ദേഹത്തിന് ആവശ്യമില്ലെന്നാണ് ട്രോളര്‍മാരുടെ പക്ഷം .സിനിമയില്‍ 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്ത് കൈയടി നേടിയ പീറ്റര്‍ ഹെയ്നാണ്. മഞ്ജുവാര്യര്‍ നായികയാകും.

തമിഴ് താരം പ്രകാശ് രാജാണ് ഒടിയനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാവുണ്ണി എന്ന അതിശക്തനായ വില്ലനായിട്ടാകും അദ്ദേഹം ഒടിയനില്‍ എത്തുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.ഗുജറാത്തി നാടക നടനും ബോളിവുഡ് താരവുമായ മനോജ് ജോഷി ഒടിയനില്‍ മോഹന്‍ലാലിന്റെ മുത്തച്ഛനായി എത്തുന്നതായും റിപ്പോര്‍ട്ട്.

ഈ കഥാപാത്രമാകാന്‍ മുമ്പ് ബോളിവുഡിലുള്ള പല പ്രമുഖ വ്യക്തികളുടെ പേരുകളും നിര്‍ദ്ദേശിച്ചിരുന്നു.പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്.

31-1504180801-mohanlal-odiyan-first-look-2

More in Malayalam Breaking News

Trending

Recent

To Top