Connect with us

സൂപ്പർസ്റ്റാറിന്റെ ആദ്യ ത്രിമാന ചിത്രം, മൈ ഡിയർ കുട്ടിച്ചാത്തൻ മലയാളികൾക്ക് സമ്മാനിച്ച നവോദയ നിർമ്മിക്കുമ്പോൾ ചരിത്രം ആവർത്തിക്കും !!!

Malayalam Breaking News

സൂപ്പർസ്റ്റാറിന്റെ ആദ്യ ത്രിമാന ചിത്രം, മൈ ഡിയർ കുട്ടിച്ചാത്തൻ മലയാളികൾക്ക് സമ്മാനിച്ച നവോദയ നിർമ്മിക്കുമ്പോൾ ചരിത്രം ആവർത്തിക്കും !!!

സൂപ്പർസ്റ്റാറിന്റെ ആദ്യ ത്രിമാന ചിത്രം, മൈ ഡിയർ കുട്ടിച്ചാത്തൻ മലയാളികൾക്ക് സമ്മാനിച്ച നവോദയ നിർമ്മിക്കുമ്പോൾ ചരിത്രം ആവർത്തിക്കും !!!

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ സംവിധായകനാകാനൊരുങ്ങുന്നു. വർഷങ്ങളായി ക്യാമറയ്ക്ക് മുന്നിൽ വന്ന് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ മോഹൻലാൽ ഒരേ സമയം സംവിധായകനും നടനുമാകുമ്പോൾ മലയാള സിനിമയ്ക്ക് പുതുമകളും വ്യത്യസ്തതകളും ഒരേ സമയം പകർന്നു തന്ന നവോദയ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും ഒരുപാട് സവിഷേതകൾ ഉള്ള ചിത്രമാകാനൊരുങ്ങുകയാണ് മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം. ആദ്യമായി ഒരു ത്രിമാന ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുമ്പോൾ ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ എഴുതിയ ഇംഗ്ലീഷ് കഥ ‘ബറോസ്സ്-ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ ആണ് സിനിമയാവുന്നത്.

മലയാള സിനിമയിൽ പല മാറ്റങ്ങൾക്കും വഴിതെളിച്ച നവോദയ അപ്പച്ചന്റെ മകനാണ് ജിജോ പൊന്നൂസ്. 1984 ൽ ഇറങ്ങിയ ഭാരതത്തിലെ പ്രഥമ ത്രിമാന (Stereoscopic 3D) സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തൻ , 1982 ൽ മലയാളത്തിലെ ആദ്യ 70 എം.എം ചിത്രമായ, മമ്മൂട്ടിയുടെ മകനായി മോഹൻലാൽ എത്തിയ പടയോട്ടത്തിന്റെ സംവിധായകനും ജിജോയാണ്. നൂതനമായ സാങ്കേതിക വിദ്യകൾ മലയാള സിനിമയിൽ പ്രാവർത്തികമാക്കപ്പെട്ടത് ജിജോയുടെ പ്രയത്നഫലമായിട്ടാണ്. അതി നൂതന ശബ്ദവിന്യാസം (ഡി.റ്റി.എസ്) മലയാളത്തിൽ ആദ്യം പ്രയോഗിക്കപ്പെട്ടത് 1997 ൽ കുട്ടിച്ചാത്തൻ രണ്ടാമതും വെള്ളിത്തിരയിൽ അവതരിപ്പിക്കപ്പെട്ടപ്പോഴാണ്. 1992 ൽ ബൈബിളിനെ ആസ്പദമാക്കിയുള്ള ഒരു ഹിന്ദി സീരിയലും (ബൈബിൾ കി കഹാനിയാം) അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ചെന്നൈയിലുള്ള കിഷ്കിന്റാ പാർക്കും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. നവോദയ മാസ്സ് എന്റർടെയ്ന്മെന്റ് വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ഇപ്പോൾ അദ്ദേഹം. മാജിക് മാജിക് എന്ന ത്രിമാന ചിത്രത്തിന്റെ സംവിധായകൻ ജോസ് പുന്നൂസ് ഇദ്ദേഹത്തിന്റെ സഹോദരനാണ്.

തന്റെ ബ്ലോഗ് വഴിയാണ് ചിത്രത്തിനെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ‘ബറോസ്സ്’ എന്നാണു ചിത്രത്തിന്റെ പേരെന്നും ഇതൊരു ത്രീഡി ചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബറോസ്സായി അഭിനയിക്കുന്നത് താന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മലബാർ തീരദേശ മിത്താണിത്. ബറോസ്സ്-ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ. പോർച്ചു ഗീസു പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഡ രചനയാണ്.ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ് നൂറിലധികം വർഷങ്ങളായി അദ്ദേഹം ഈ നിധി കാത്ത് സൂക്ഷിക്കുകയാണ്. ഗാമയുടെ യാഥാർഥ പിൻതുടർച്ചക്കാർ വന്നാൽ മാത്രമേ ഈ നിധി കൈ മാറുകയുളളു.

ഗോവ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. സിനിമയിൽ ബറോസ്സായി എത്തുന്നത് മോഹൻലാൽ തന്നെയാണ്. കൂടാതെ ചിത്രത്തിലെ മറ്റു താരങ്ങൾക്കായുളള തിരിച്ചിലുകൾ തുടരുകയാണ്. ചിത്രത്തിൽ ഒരുപാട് വിദേശ താരങ്ങളുണ്ടാകുമെന്നുള്ള സൂചനയും താരം ബ്ലോഗിലൂടെ നൽകിയിട്ടുണ്ട്. ബറോസിനെ തേടിയെത്തുന്ന ആ കുട്ടിയ്ക്കായുളള അന്വേഷണം തുടങ്ങി കഴിഞ്ഞെന്നും താരം പറഞ്ഞു.

പോർച്ച്ഗീസ് പശ്ചാത്തലത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. ഈ സിനിമ പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു ലോകം തീർക്കുമെന്നും ലാലേട്ടൻ ബ്ലോഗിലൂടെ ഉറപ്പ് നൽകിയിട്ടുണ്ട്. ബറോസ്സിനെ ലഭിച്ചതിനെ കുറിച്ചും ലാലേട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. താനും പ്രശസ്ത സംവിധായകന്ഡ ടികെ രാജീവ് കുമാറും കൂടി ഒരു 3 ഡി സ്റ്റേജ് ഷോ ചെയ്യണമെന്ന് ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ത്രിഡി സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ( നവോദയ) തങ്ങൾ പോയി കാണുകയായിരുന്നു. അദ്ദേഹത്തിനോട് സംസാരിച്ചു. അന്നത്തെ സാഹചര്യത്തിൽ അത്രയും ഭീമമായ തുക കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ആ പദ്ധതി മാറ്റി വയ്ക്കുകയായിരുന്നു.

ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്. “ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ,”. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോ എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ബിറോസ്സ എന്ന സിനിമ തന്റെ ഉള്ളിൽ പിറക്കുന്നതെന്നും താരം പറഞ്ഞു.

ഗോവയായിരിക്കും ലൊക്കേഷനെന്നും ലാല്‍ പറയുന്നു. സ്ഥലങ്ങള്‍ കണ്ടുകഴിഞ്ഞെന്നും തുടര്‍ സിനിമയായിട്ടായിരിക്കും സൃഷ്ടിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

ത്രീഡി സ്റ്റേജ് ഷോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് താനും സംവിധായകന്‍ ടി.കെ രാജീവ് കുമാറും ജിജോയെ ചെന്നു കണ്ടപ്പോഴാണ് കഥ വായിക്കുന്നതും സിനിമയെക്കുറിച്ച് ആലോചിക്കുന്നതുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരിക്കും ഇതെന്നു അദ്ദേഹം പറഞ്ഞു.

പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണിത്. ഗാമയുടെ നിധി സൂക്ഷിക്കുന്നയാളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാളതു കാത്തുസൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാളതു കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണു കഥയെന്നും ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.

mohanlal new filim producing novodaya

More in Malayalam Breaking News

Trending

Recent

To Top