Connect with us

മോഹന്‍ലാല്‍ -കമല്‍ ടീമിന്റെ ആദ്യ ചുവടുപിഴച്ചു; അവിടെ മമ്മൂട്ടി വിജയിച്ചു

Malayalam Breaking News

മോഹന്‍ലാല്‍ -കമല്‍ ടീമിന്റെ ആദ്യ ചുവടുപിഴച്ചു; അവിടെ മമ്മൂട്ടി വിജയിച്ചു

മോഹന്‍ലാല്‍ -കമല്‍ ടീമിന്റെ ആദ്യ ചുവടുപിഴച്ചു; അവിടെ മമ്മൂട്ടി വിജയിച്ചു

മോഹൻലാലിനെ നായകനാക്കി കമൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മിഴിനീർ പൂവുകൾ. 1986 ജൂണ്‍ 19-നു റിലീസ് ചെയ്ത മിഴിനീർ പൂവുകളിലെ നായിക ലിസി ആയിരുന്നു. സൂപ്പര്‍താര പദവിയിലേക്ക് വളര്‍ന്നു തുടങ്ങിയ മോഹന്‍ലാലിന് ഏറെ പ്രതീക്ഷ നല്‍കികൊണ്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

സിനിമയിലെ പ്രമുഖരെല്ലാം പ്രിവ്യൂ ഷോ കണ്ട ശേഷം ചിത്രം സൂപ്പര്‍ഹിറ്റാകുമെന്ന് വിധി എഴുതിയിരുന്നു. എന്നാല്‍ ഫലം മറിച്ചായിരുന്നു. അതേ ദിവസം റിലീസ് ചെയ്ത മമ്മൂട്ടിയുടെ ‘സ്നേഹമുള്ള സിംഹം’ മികച്ച ബോക്സോഫീസ് വിജയം നേടുകയും ചെയ്തു. സാജന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഒരു നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കുടുംബ പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെടുന്ന സബ്ജകറ്റ് ആണ് സാജന്‍ ചിത്രത്തിലൂടെ അവതരിപ്പിച്ചത്.

കമലിന്റെ ആദ്യ ചിത്രം വലിയ പരാജയം ഏറ്റുവാങ്ങി. നായകനായിരുന്നെങ്കിലും ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം നെഗറ്റീവ് ടച്ചുള്ളതായിരുന്നു. പ്രേക്ഷകര്‍ ചിത്രത്തെ അവഗണിക്കാന്‍ പ്രധാന കാരണം ഇതായിരുന്നു.


മലയാള സിനിമാ പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരമായ കൂട്ടുകെട്ടുകളിലൊന്നാണ് മോഹൻലാൽ- കമൽ ചിത്രങ്ങൾ. ഉണ്ണികളെ ഒരു കഥപറയാം, വിഷ‌ണു ലോകം, ഉള്ളടക്കം എന്നീ ചിത്രങ്ങൾ മോഹൻലാൽ എന്ന നടന്റെയും കമൽ എന്ന സംവിധായകന്റെയും പ്രതിഭകൾ തമ്മിൽ മാറ്റുരച്ചപ്പോൾ പിറന്ന സൃഷ്‌ടികളാണ്.




mohanlal-kamal first filim was failure

More in Malayalam Breaking News

Trending

Recent

To Top