Malayalam
മോഹൻലാൽ മമ്മൂട്ടിയായ ആ ചിത്രം!
മോഹൻലാൽ മമ്മൂട്ടിയായ ആ ചിത്രം!
മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമ അടക്കി ഭരിക്കുന്ന താരങ്ങളാണ് മോഹൻലാലും മമ്മുട്ടിയും.മലയാള സിനിമ എന്നും ഇവരുടെ കൈകളിൽ ഭദ്രമാണ്.മലയാള സിനിമയെ കുറിച്ച് വര്‍ത്തമാനകാലത്തോ ഭാവിയിലോ സുദീര്‍ഘമായ ഒരു പഠനം നടത്തിയാൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പ്രാധന്യം വ്യതമാകും. നാല്‍പ്പതി വര്‍ഷത്തിലധികമായി ഇരുവരും മലയാള സിനിമാ മേഖലയെ സ്വന്തം ചുമലുകളില്‍ താങ്ങി നിറുത്തുകയാണ്.എണ്ണിയാൽ ഒടുങ്ങാത്തത്ര ചിത്രങ്ങൾക്ക് ജീവൻ നൽകിയ താര രാജാക്കന്മാർ ഒന്നിച്ചെത്തിയ ചിത്രങ്ങളും ഏറെയാണ്. 1981 ൽ ഊതിക്കാച്ചിയ പൊന്ന് മുതൽ 2008 ൽ ട്വന്റി ട്വന്റി വരെ വരെ ഒരു ഹിന്ദി ചിത്രമടക്കം 49 ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചത്.
മനു അങ്കിൾ എന്ന ചിത്രത്തിൽ സിനിമാ താരം മോഹൻലാൽ ആയി മോഹൻലാൽ അഭിനയിച്ചപ്പോൾ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ മമ്മൂട്ടി സിനിമാ താരം മമ്മൂട്ടി ആയി. മദ്രാസ് മെയിലിൽ നടൻ മമ്മൂട്ടിയുടെ ശബ്ദം മോഹൻലാലിന്റെ കഥാപാത്രമായ ടോണി കുരിശിങ്കൽ അനുകരിക്കുന്നുമുണ്ട്.അങ്ങനെ മൊത്തത്തിൽ ആറോളം ചിത്രങ്ങളിൽ മോഹൻലാൽ തന്റെ സ്വന്തം പേരിൽ അഭിനയിച്ചു.മാത്രമല്ല മമ്മൂട്ടി എന്ന കഥാപാത്രമായി ഒരു സിനിമയിൽ അഭിനയിച്ചു എന്നത് കൗതുകകരമാണ്.
1984 ൽ പുറത്തിറങ്ങിയ സോമൻ അമ്പാട്ട് സംവിധാനം ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലായിരുന്നു ഇത്. ഒരു കുടുംബത്തിനെ നിരന്തരം ശല്യപ്പെടുത്തുന്ന ഒരു വ്യക്തിയുടെ ജഡം അവരുടെ വീട്ടിൽ വരുന്നതും അതിനെ അവർ നേരിടുന്നതുമായിരുന്നു പ്രമേയം. തന്റെ സഹോദരിയെ കൊലപ്പെടുത്തിയ ആളെ വകവരുത്തുന്ന മമ്മൂട്ടി എന്ന ഒരു ഗ്രാമീണനായാണ് മോഹൻ ലാൽ അഭിനയിച്ചത്. നെടുമുടി വേണു, സെറീന വഹാബ്, ജഗതി ശ്രീകുമാർ, സത്താർ എന്നിവരായിരുന്നു സഹതാരങ്ങൾ.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരില്‍ അവരുടെ ആരാധകര്‍ ഏറ്റുമുട്ടാറുള്ള കാഴ്‌ചകള്‍ക്ക് താരങ്ങളുടെ അഭിനയജീവിതത്തോളം പ്രായം വരും. ആരാധകര്‍ കാണിക്കുന്ന ഇത്തരം അമിതാവേശങ്ങള്‍ക്ക് ഒരുപരിധിവരെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
mohanlal in mammootty role