Malayalam
‘എടാ മോനെ ഐ ലവ് യു’; വൈറലായി മോഹൻലാലിന്റെയും ഫഹദ് ഫാസിലിന്റെയും ചിത്രം
‘എടാ മോനെ ഐ ലവ് യു’; വൈറലായി മോഹൻലാലിന്റെയും ഫഹദ് ഫാസിലിന്റെയും ചിത്രം
മലയാളികളുടെ പ്രിയങ്കരായ താരങ്ങളാണ് മോഹൻലാലും ഫഹദ് ഫാസിലും ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മോഹൻലാൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. മോഹൻലാലിനെ കെട്ടിപിടിച്ച് സ്നേഹ ചുംബനം നൽകുന്ന ഫഹദ് ഫാസിലിന്റെ ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്.
ഇതിന് ‘എടാ മോനെ ഐ ലവ് യു’ എന്നാണ് അദ്ദേഹം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പിന്നാലെ ചിത്രം വളരെപ്പെട്ടെന്നാണ് വൈറലായി മാരിയത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘രണ്ടു പേരോടും ഒത്തിരി ഇഷ്ടം’, ഫഹദ്: എടാ മോനേ.. ലാലേട്ടൻ : എന്താ മോനേ…, ഒന്നുകൂടി ഒന്നിച്ചുകൂടെ’ എന്നിങ്ങനെ പേകുന്നു കമന്റുകൾ.
അതേസമയം, രണ്ടാളും ഒന്നിച്ചൊരു ചിത്രം വേണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. റെഡ് വൈൻ എന്ന സിനിമയിൽ മാത്രമാണ് മോഹൻലാലും ഫഹദും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്‍. 2013ൽ റിലീസ് ചെയ്ത സിനിമ സംവിധാനം ചെയ്തത് സലാം ബാപ്പുവായിരുന്നു. എസിപി രതീഷ് വാസുദേവൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയ സിനിമയിൽ അനൂപ് എന്ന പൊതുപ്രവർത്തകന്റെ വേഷത്തിലാണ് ഫഹദ് അഭിനയിച്ചത്.
അതേസമയം, ആവേശം എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടിവിൽ പുറത്തെത്തിയത് ചിത്രം സൂപ്പർഹിറ്റായി മാറിയിരുന്നു. ഈ ചിത്രത്തിലെ ഫഹദിന്റെ പ്രശ്സത ഡയലോഗാണ് മോഹൻലാൽ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. മോഹൻലാലു അദ്ദേഹത്തിന്റെ സിനിമാ തിരക്കുകളിലാണ്. അദ്ദേഹത്തിന്റെ സംവിദാനത്തിൽ പുറത്തെത്തുന്ന ബാറോസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
