Connect with us

അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ ഓടിയെത്തി മോഹൻലാൽ; കൊച്ചിയിലെ വീട്ടിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആഘോഷമാക്കി

Malayalam

അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ ഓടിയെത്തി മോഹൻലാൽ; കൊച്ചിയിലെ വീട്ടിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആഘോഷമാക്കി

അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ ഓടിയെത്തി മോഹൻലാൽ; കൊച്ചിയിലെ വീട്ടിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആഘോഷമാക്കി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികൾ മുതൽ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹൻലാൽ. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും.

അമ്മ മാത്രമാണ് മോഹൻലാലിനുള്ളത്. അച്ഛനേയും ചേട്ടനേയും മോഹൻലാലിന് നേരത്തെ നഷ്ടപ്പെട്ടതിനാൽ അമ്മയോട് അതിയായ സ്‌നേഹമാണ് താരത്തിന്. അമ്മയെ കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ മോഹൻലാലിന്റെ കണ്ണുകൾ നിറയും. എത്രയൊക്കെ തിരക്കുകൾ വന്നാലും അമ്മയ്‌ക്കൊപ്പം ചിലവഴിക്കാൻ ലാൽ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖ ബാധിതയായി കിടപ്പിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി.

മറ്റുള്ള താരങ്ങളെപ്പോലെ മക്കളോടും ഭാര്യയോടുമുള്ള സ്‌നേഹം പരസ്യമായി കാണിക്കുകയോ അതേ കുറിച്ച് സംസാരിക്കാൻ തയ്യാറാവുകയോ ചെയ്യാത്ത ഒരാളാണ് മോഹൻലാൽ. എല്ലാവരോടും ആവശ്യമായ ഡിറ്റാച്ച്‌മെന്റ് സൂക്ഷിച്ചാണ് താൻ സ്‌നേഹം പ്രകടിപ്പിക്കാറ് എന്നുള്ളത് മോഹൻലാൽ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അധികം അറ്റാച്ച്ഡായാൽ താൻ സ്‌നേഹിക്കുന്നവർക്കുണ്ടാകുന്ന വേദനകൾ സഹിക്കാൻ പറ്റാത്തതുകൊണ്ടായിരിക്കാം താൻ അങ്ങനെ പെരുമാറുന്നതെന്നാണ് മോഹൻലാൽ ഒരിക്കൽ പറഞ്ഞത്.

ഇപ്പോഴിതാ തിരക്കുകളിൽ നിന്നും മാറി കൊച്ചി എളമക്കരയിലെ വീട്ടിലേയ്ക്ക് അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ ലാലും ഭാര്യ സുചിത്രയും എത്തിയിരിക്കുകയാണ്. മേജർ രവി അടക്കമുള്ള മോഹൻലാലിന്റെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കസവ് പുടവ ചുറ്റി ചുവന്ന പൊട്ടും ചന്ദനക്കുറിയുമെല്ലാമണിഞ്ഞ് മകനൊപ്പം പുഞ്ചിരി തൂകി ഇരിക്കുന്ന ശാന്തകുമാരിയമ്മയെയാണ് ചിത്രങ്ങളിലുള്ളത്.

അസുഖവും വാർധക്യവും നൽകിയ അവശതകൾ അമ്മയെ അലട്ടുന്നതിനെ കുറിച്ച് പലപ്പോഴായി മോഹൻലാൽ പറഞ്ഞിട്ടുണ്ട്. തൊണ്ണൂറ് വയസിനടുത്ത് പ്രായമുണ്ടെങ്കിലും മകനടുത്തുള്ളതിന്റെ സന്തോഷം ആ അമ്മയുടെ ചിരിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. നിരവധി പേരാണ് പ്രിയ നടന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.

സ്ട്രോക്ക് വന്നതിനുശേഷം കൊച്ചിയിലാണ് ശാന്തകുമാരി താമസിക്കുന്നത്. മോഹൻലാൽ കുടുംബസമേതം ചെന്നൈയിലാണ് താമസം. എങ്കിലും സമയം കിട്ടുമ്പോഴെല്ലാം അമ്മയെ കാണാൻ എത്താറുണ്ട്. തന്റെ അമ്മയുടെ പ്രായത്തിലുള്ള അമ്മമാർ ആരോ​ഗ്യത്തോടെ നടന്ന് പോകുന്നത് കാണുമ്പോൾ അമ്മയുടെ അവശതയെ കുറിച്ചാണ് താൻ ഓർക്കാറുള്ളതെന്ന് മോഹൻലാൽ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

2007 ലാണ് മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ മരിക്കുന്നത്. മോഹൻലാലിന്റെ ജേഷ്ഠ സഹോദരൻ പ്യാരിലാലും 2000ൽ മരണപ്പെട്ടിരുന്നു. അച്ഛനമ്മമാരിലൂടെയാണ് ഞാൻ ഈ ഭൂമിയുടെ യാഥാർഥ്യത്തിലേക്കും വൈവിധ്യത്തിലേക്കും കൺതുറന്നത്. അവരാണ് എന്നെ എന്റെ എല്ലാ സ്വാതന്ത്ര്യങ്ങളിലേക്കും പറത്തിവിട്ടത്.

അവരാണ് ഞാൻ അലഞ്ഞലഞ്ഞ് തിരിച്ചുവരുമ്പോൾ കാത്തിരുന്നത്. എന്ന ചേർത്ത് പിടിച്ചത്. എന്റെ ജീവിതത്തെ സാർഥകമാക്കിയത്. അച്ഛൻ ഇന്ന് എനിക്കൊപ്പമില്ല. അമ്മയുണ്ട്. സ്നേഹത്തിന്റെ കടലായി എന്നും… എവിടെയിരുന്നാലും മനസുകൊണ്ട് നമസ്‌ക്കരിക്കാറുണ്ട് എന്നാണ് മാതാപിതാക്കളെ കുറിച്ച് മുമ്പൊരിക്കൽ മോഹൻലാൽ കുറിച്ചത്.

Continue Reading
You may also like...

More in Malayalam

Trending