Connect with us

ഞാന്‍ ആരാണെന്ന് കുറച്ച് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരും. കേട്ടോ; മണികണ്ഠന്റെ മകന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

Actor

മലയാളികളുടെ പ്രിയനടനാണ് മോഹന്‍ലാല്‍. പ്രായഭേദമന്യേ നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍. ഈ വേളയില്‍ നടന്‍ മണികണ്ഠന്‍ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

മണികണ്ഠന്റെ മകന്‍ ഇസൈയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള മോഹന്‍ലാലിന്റെ വീഡിയോ ആണിത്. മണികണ്ഠന് ഒപ്പം നിന്നാണ് നടന്റെ ആശംസ സന്ദേശം.

‘പിറന്നാള്‍ ആശംസകള്‍ ഇസൈ മണികണ്ഠന്‍. ഒരുപാട് സ്‌നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഹാപ്പി ബര്‍ത്ത് ഡേ. ഞാന്‍ ആരാണെന്ന് കുറച്ച് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരും. കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരന്‍ തരട്ടെ’, എന്നാണ് ആശംസ അറിയിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.

‘അവന്റെ ജീവിതത്തില്‍, അവന് കിട്ടുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണിത്’ എന്ന് മണികണ്ഠന്‍ മോഹന്‍ലാലിനോട് പറഞ്ഞു. പിന്നാലെ നിരവധി പേരാണ് ഇസൈയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Continue Reading
You may also like...

More in Actor

Trending

Recent

To Top