Connect with us

ആ ചെരിഞ്ഞ തോളിലേറി മലയാള സിനിമ!!

Malayalam

ആ ചെരിഞ്ഞ തോളിലേറി മലയാള സിനിമ!!

ആ ചെരിഞ്ഞ തോളിലേറി മലയാള സിനിമ!!

ആരാധകരയുടെ പ്രതീക്ഷക്കു ഒട്ടും തന്നെ നിരാശ പകലത്തെ ആണ് ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിന്റെ വളർച്ച .ഇപ്പോൾ മലയാള സിനിമയ്ക്ക് വീണ്ടും അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് കഴിഞ്ഞ കുറെ ദിവസങ്ങൾക്കു മുൻപ് ഉണ്ടായിരിക്കുന്നതു .റിലീസിനെത്തി ആദ്യ 8 ദിവസങ്ങൾ കൊണ്ട് തന്നെ 100 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് ലൂസിഫർ എന്ന മോഹൻലാൽ ചിത്രം .സംവിധായകനും നടനും നിര്‍മാതാവുമടക്കം ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്നാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലൂസിഫറിന് ഈ വിജയം നേടി തന്നതില്‍ ആരാധകരോട് നന്ദിയുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്.

ഇതുവരെ മലയാള സിനിമയില്‍ മൂന്ന് സിനിമകളാണ് നൂറ് കോടി ക്ലബ്ബിലെത്തിയത്. അതില്‍ രണ്ട് ചിത്രങ്ങളിലും നായകന്‍ മാഹന്‍ലാലാണ്. മറ്റൊരു ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലും എത്തിയെന്നുള്ളത് ശ്രദ്ധേയമാണ്. അത്തരത്തില്‍ ബോക്‌സോഫീസില്‍ മോഹന്‍ലാല്‍ വാരിക്കൂട്ടിയത് റെക്കോര്‍ഡുകളാണ്. ലൂസിഫറിലൂടെ മോഹന്‍ലാല്‍ വീണ്ടും പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ലൂസിഫര്‍ കീഴടക്കിയ റെക്കോര്‍ഡുകളെ കുറിച്ച് ഒത്തിരി വിശകലനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ഇതാണ് വാരിക്കൂട്ടിയ റെക്കോർഡുകൾ
കൊച്ചിന്‍ മള്‍ട്ടിയില്‍ ഏറ്റവും വേഗത്തില്‍ ഒരു കോടി നേടുന്ന നേടുന്ന ചിത്രമായി ലൂസിഫര്‍ മാറിയിരിക്കുകയാണ്. അതും സിനിമാക്‌സോ, സിനിപോളീസോ ഇല്ലാതെ തന്നെ. ആദ്യ 7 ദിവസം കൊണ്ട് മറികടന്ന 3924 ഷോകളില്‍ 2562 ഷോ യും ഹൗസ്ഫുള്‍ ആണ്. അതും എക്കാലത്തെയും വലിയൊരു റെക്കോര്‍ഡാണ്. ഏറ്റവും കുറഞ്ഞ പ്രദര്‍ശനങ്ങളില്‍ നിന്ന് കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 2 ഉം 3 കോടി നേടിയ ചിത്രവും ലൂസിഫറാണ്.

2019 ബെസ്റ്റ് ഓപ്പണര്‍
യുഎഇ, ജിസിസി മാര്‍ക്കറ്റില്‍ സാക്ഷാല്‍ പുലിമുരുകനെ മറികടന്ന് ബാഹുബലിയ്ക്ക് പിന്നില്‍ സൗത്ത് ഇന്ത്യയില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം. 33 കോടിയാണ് ഇവിടുന്ന് നേടിയത്. കേരളത്തില്‍ ഒഴികെ ബാക്കി എല്ലാ പ്രധാന സെന്റെറിലും മോളിവുഡിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ വാരിയ സിനിമയും ലൂസിഫര്‍ തന്നെ. യുഎഇ ബോക്‌സോഫീസില്‍ ക്യാപ്റ്റന്‍ മാര്‍വലിനെ പിന്നിലാക്കി 2019 ബെസ്റ്റ് ഓപ്പണറാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്ന കണക്കില്‍ പറയുന്നു.

തിരുത്തിക്കുറിച്ച റെക്കോർഡുകൾ
ഒരൊറ്റ ദിവസം കൊണ്ട് യുഎസ് മാര്‍ക്കറ്റില്‍ 100k+ നേടിയ ഒരേയൊരു മോളിവുഡ് ഫിലിം.. 4 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ 8 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍. നോര്‍ത്ത് അമേരിക്കന്‍ ബോക്‌സോഫീസില്‍ 5 കോടി നേടുന്ന ആദ്യ മലയാള ചിത്രം. കേരള ബോക്‌സോഫീസില്‍ മുരുകന് പിന്നില്‍ രണ്ടാം സ്ഥാനം. ( മലയാള ചിത്രങ്ങളില്‍). മുരുകന് ശേഷം ഓവര്‍സീസ് മാര്‍ക്കറ്റില്‍ നിന്ന് മാത്രം 50 കോടി ഗ്രോസ്സ് നേടിയ ചിത്രം. യുഎസ്, യുകെ, കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ന്യുസീലാന്‍ഡ് എന്നിവിടങ്ങളില്‍ മോളിവുഡിലെ ടോപ് ഗ്രോസ്സര്‍.

ഒരേ ഒരു രാജാവ്
ന്യൂസീലാന്റ് ബോക്‌സോഫീസില്‍ സാക്ഷാല്‍ രജനികാന്തിനെയും ഇളയദളപതി വിജയിയെയും മറികടന്ന് ടോപ് വീക്കെന്‍ഡ് കളക്ഷന്‍ നേടുന്ന സൗത്ത് ഇന്ത്യന്‍ ചിത്രം. ഇന്ത്യയിലെ ലീഡിങ് ബോക്‌സോഫീസ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ഉള്‍പടെ പലരെയും അത്ഭുതപ്പെടുത്തിയ മഹാ വിജയം. ഒരുപാട് പേര് വന്നു പോകും പക്ഷേ അന്നും ഇന്നും എന്നും ഒരേയൊരു രാജാവ്… തുടങ്ങി ലൂസിഫര്‍ നേടിയ നേട്ടങ്ങളെ കുറിച്ച് മോഹന്‍ലാല്‍ ആരാധകര്‍ പുറത്ത് വിട്ട കുറിപ്പാണ് വൈറലാവുന്നത്.

മുരുകനും പിന്മാറി
3 വര്‍ഷം മുന്‍പ് മലയാള സിനിമയ്ക്ക് 100 കോടി സ്വന്തമാക്കുക എന്നത് സ്വപ്നം മാത്രമായിരുന്നു. എന്നാല്‍ പുലിമുരുകനിലൂടെ 38 ദിവസം കൊണ്ട് മോഹന്‍ലാല്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി. 100 ന് പകരം 150 കോടിയിലായിരുന്നു മുരുകന്‍ ജൈത്രയാത്ര നിര്‍ത്തിയത്. പിന്നീട് ബിഗ് ബജറ്റിലും ബ്രഹ്മാണ്ഡമായും നിരവധി ചിത്രങ്ങള്‍ വന്നെങ്കിലും മുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞില്ല.

മുൻപ് 38 ദിവസം ആയിരുന്നു എങ്കിൽ ഇന്ന് കേവലം 8 ദിവസം കൊണ്ട് മറ്റൊരു മലയാള സിനിമയെ 100 കോടി ക്ലബിൽ എത്തിച്ചിരിക്കുകയാണ് മോഹൻലാൽ .ആ ചെരിഞ്ഞ തോളിലേറി പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് മലയാള സിനിമ .

mohanlal again guide a malayalam movie to 100 crore club

More in Malayalam

Trending

Recent

To Top