Connect with us

ഞാൻ സുന്ദരനല്ലെന്നു എനിക്ക് ബോധ്യമുണ്ട് . കാണാൻ കൊള്ളാത്തവനെന്ന് ആ നടൻ എന്നോട് പറഞ്ഞിട്ടുമുണ്ട് – മോഹൻലാൽ

Malayalam Breaking News

ഞാൻ സുന്ദരനല്ലെന്നു എനിക്ക് ബോധ്യമുണ്ട് . കാണാൻ കൊള്ളാത്തവനെന്ന് ആ നടൻ എന്നോട് പറഞ്ഞിട്ടുമുണ്ട് – മോഹൻലാൽ

ഞാൻ സുന്ദരനല്ലെന്നു എനിക്ക് ബോധ്യമുണ്ട് . കാണാൻ കൊള്ളാത്തവനെന്ന് ആ നടൻ എന്നോട് പറഞ്ഞിട്ടുമുണ്ട് – മോഹൻലാൽ

മലയാള സിനിമയുടെ ഐശ്വര്യം തുളുമ്പുന്ന മുഖമാണ് മോഹൻലാൽ . ഒരുപക്ഷെ ലോകസിനിമയിൽ മലയാളം ഇൻഡസ്ട്രി അറിയപ്പെടുന്നത് തന്നെ അദ്ദേഹത്തിന്റെ സിനിമകളിലൂടെയൊക്കെ തന്നെയാവണം . ആൺകുട്ടികൾക്ക് പൊതുവേ മോഹൻലാലിൻറെ ശരീര ഘടനയും സൗന്ദര്യവുമൊക്കെ വേണമെന്ന് ആഗ്രഹവുമുണ്ടാകാറുണ്ട്. എന്നാൽ താൻ സുന്ദരനല്ലെന്നു തുറന്നു പറയുകയാണ് മോഹൻലാൽ ഇപ്പോൾ.

സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. സിനിമയില്‍ ഞാന്‍ നായകനായിട്ടല്ല. വില്ലനായിട്ടാണല്ലോ വന്നത്. ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. മോഹന്‍ലാല്‍ പറഞ്ഞു.

‘സുന്ദരനല്ലെന്ന് പൂര്‍ണമായ ബോദ്ധ്യമുണ്ടായിരുന്നു. അന്ന് മാത്രമല്ല. ഇപ്പോഴും ആ ബോദ്ധ്യമുണ്ട്. പക്ഷേ തുടര്‍ച്ചയായി സിനിമകള്‍ വന്നു കൊണ്ടിരുന്നു. അതുകൊണ്ട് ആശങ്കകള്‍ ഉണ്ടായിട്ടില്ല. ഒരിക്കല്‍ കെ പി ഉമ്മര്‍ എന്നോട് പറഞ്ഞു. എത്ര കാണാന്‍ കൊള്ളാത്തവനാണെങ്കിലും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും ഉദാഹരണം ലാല്‍ തന്നെ അദ്ദേഹം അത് കാര്യമായിട്ടാണോ തമാശയായിട്ടാണോ പറഞ്ഞതെന്ന് ഇപ്പോഴും എനിക്കറിയില്ല’- മോഹന്‍ലാല്‍ പറയുന്നു.

mohanlal about his beauty

More in Malayalam Breaking News

Trending

Recent

To Top