Connect with us

സമാനതകളില്ലാത്ത ചരിത്രവിജയം സമ്മാനിച്ചതിന് നന്ദി; ദേവദൂതന്റെ വിജയത്തിൽ മോഹൻലാൽ

Malayalam

സമാനതകളില്ലാത്ത ചരിത്രവിജയം സമ്മാനിച്ചതിന് നന്ദി; ദേവദൂതന്റെ വിജയത്തിൽ മോഹൻലാൽ

സമാനതകളില്ലാത്ത ചരിത്രവിജയം സമ്മാനിച്ചതിന് നന്ദി; ദേവദൂതന്റെ വിജയത്തിൽ മോഹൻലാൽ

മലയാളിപ്രേക്ശകർ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിന്റെ ദേവദൂതൻ. തിയറ്ററുകളിൽഡ പരാജയപ്പെട്ട ഒരു സിനിമ 24 വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിലെത്തിയപ്പോൾ ആ വരവ് പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രം സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. ‘നീണ്ട 24 വർഷങ്ങൾക്കിപ്പുറമുള്ള ദേവദൂതന്റെ തിരിച്ചുവരവിന് നിങ്ങൾ നൽകിയ വരവേൽപ്പിന്, സമാനതകളില്ലാത്ത ചരിത്രവിജയം സമ്മാനിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം, നന്ദി. അതിവിസ്മയകരമായ ഒരു തിയേറ്റർ അനുഭവം സാധ്യമാക്കിയ ദേവദൂതന്റെ അണിയറശിൽപ്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ,’ എന്നാണ് മോഹൻലാൽ പറഞ്ഞത്.

ജൂലൈ 26 ന് 56 തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച സിനിമ രണ്ടാം ദിവസം 100 തിയേറ്ററുകളിലേക്ക് വർധിപ്പിച്ചിരുന്നു. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്.

ദേവദൂതൻ ആഗോളതലത്തിൽ ഇതുവരെ 3.2 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ മോഹൻലാലിന്റെ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രമായ സ്‍ഫടികം റീ റിലീസിന്റെ കളക്ഷനെയാണ് ദേവദൂതൻ മറികടന്നിരിക്കുന്നത്. സ്‍ഫടികം റീ റിലീസ് ചെയ്തപ്പോൾ 3.1 കോടി രൂപയായിരുന്നു

കേരളത്തിന് പുറമേ കോയമ്പത്തൂർ, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. മാത്രമല്ല, ദേവദൂതൻ നാഷണൽ അവാർഡിനായി മത്സരിക്കുമെന്ന് നിർമാതാവ് സിയാദ് കോക്കർ പറഞ്ഞു. സിനിമ പുരസ്‌കാരത്തിന് അർഹതപ്പെട്ടതാണെന്നും അതിനുള്ള നിയമങ്ങൾ അറിയില്ലെങ്കിലും നിയമം തിരുത്തിയെഴുതാൻ സാധിക്കുമെന്നും സിയാദ് കോക്കർ പറഞ്ഞു.

നിയമപരമായി മുന്നോട്ട് പോകാനും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാൽ നായകനായി നിറഞ്ഞാടിയ ചിത്രത്തിൽ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Malayalam