Connect with us

ദൃശ്യം 2; ചിത്രീകരണം സെപ്റ്റംബര്‍ 17ന്

Malayalam

ദൃശ്യം 2; ചിത്രീകരണം സെപ്റ്റംബര്‍ 17ന്

ദൃശ്യം 2; ചിത്രീകരണം സെപ്റ്റംബര്‍ 17ന്

മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2ന്‍റെ ചിത്രീകരണം ഈ മാസം 17ന് ആരംഭിക്കും. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയായിരിക്കും ചിത്രീകരണം ആരംഭിക്കുക. ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്തായിരിക്കും ചിത്രീകരണം.

ടീം അംഗങ്ങളുടെ സമ്ബൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷൂട്ടിംഗിന്റെ മുഴുവന്‍ സമയത്തും അഭിനേതാക്കളെയും ക്രൂവിനെയും വേര്‍തിരിച്ച്‌ ആയിരിക്കും ചിത്രീകരണം നടത്തുക. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം കൊച്ചിയിലാണ് ആദ്യത്തെ ഷെഡ്യൂള്‍. അഭിനേതാക്കള്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പുറത്തുനിന്നുള്ളവരുമായി യാതൊരു ബന്ധവുമില്ലാത്തവിധം ക്രമീകരണങ്ങള്‍ ഒരുക്കും. അതുപോലെതന്നെ ടീം അംഗങ്ങളെ പുറത്തിറങ്ങാനും അനുവദിക്കില്ല. കൊച്ചിയിലെ പതിനാലുദിവസത്തെ ഷൂട്ടിങ്ങിന് ശേഷമാണ് സംഘം തൊടുപുഴയിലെ പ്രധാന ലൊക്കേഷനിലേക്ക് നീങ്ങുക.

More in Malayalam

Trending

Recent

To Top