Connect with us

കേരളത്തിൽ മാത്രമല്ല തമിഴ് നാടിന് കരുതലുമായി മോഹൻലാൽ..

Malayalam

കേരളത്തിൽ മാത്രമല്ല തമിഴ് നാടിന് കരുതലുമായി മോഹൻലാൽ..

കേരളത്തിൽ മാത്രമല്ല തമിഴ് നാടിന് കരുതലുമായി മോഹൻലാൽ..

കൊവിഡ് 19 എന്ന കൊറോണ വൈറസിനെ തുരത്താനുള്ള പരിശ്രമത്തിലാണ് ലോകജനത. ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിലും കൊവിഡ് 19 പടർന്ന് പിടിക്കുകയാണ് ഇന്ത്യയിൽ മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരെ കൊവിഡ് ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് തമിഴ്നാടാണ്. ഇപ്പോൾ ഇതാ തമിഴ്നാട് ജനതയ്ക്ക് ഒരു കൈസഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാലിൻ്റെ വിശ്വ ശാന്തി ഫൌണ്ടേഷൻ. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ട 1000 പി.പി.ഇ.കിറ്റുകളും 2000-ത്തോളം എന്‍-95 മാസ്‌കുകളുമാണ് ഫൗണ്ടേഷന്‍ മുഖേന നടന്‍ നല്‍കിയിരിക്കുന്നത്. അവശ്യസാധനങ്ങള്‍ കോയമ്പത്തൂരില്‍ വെച്ച് തിങ്കളാഴ്ച നടന്ന ചടങ്ങില്‍ തമിഴ്നാട് മന്ത്രി എസ്.പി. വേലുമണിക്ക് വിശ്വശാന്തി ഡയറക്ടര്‍ ഡോ. നാരായണന്‍ കൈമാറി. അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കു മുന്‍പന്തിയില്‍ നിലക്കുന്ന പോലീസുകാര്‍ക്കുള്ള എന്‍-95 മാസ്‌കുകളും ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്.

വിശ്വശാന്തി ഡയറക്ടര്‍ ഡോ. നാരയണനും അനൂപ് ആന്റണിയും ചേര്‍ന്ന് മാസ്‌കുകള്‍ കോയമ്പത്തൂര്‍ വെസ്റ്റ് സോണ്‍ ഐ.ജി പെരിയയ്യ ഐ.പി.എസിന് കൈമാറി. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ ചലച്ചിത്രമേഖലയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ദിവസവേതനക്കാരയ തൊഴിലാലികള്‍ക്കും കൊവിഡ് കാലത്ത് സഹായഹസ്തവുമായി മോഹൻലാൽ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം സംഭാവന ചെയ്ത ആദ്യത്തെ മലയാളനടനാണ് മോഹൻലാൽ. നേരത്തെ സിനിമാമേഖലയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനായി ഫെഫ്കയ്ക്ക് മോഹന്‍ലാല്‍ പത്തു ലക്ഷം രൂപ കൊടുത്തിരുന്നു.

ഈ ലോക് ഡൗണ്‍ കാലത്ത് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹൻലാൽ ഇതിന് മുൻപ് എത്തിയിരുന്നു
സ്വന്തം ആവശ്യത്തിനായില്ല. സമൂഹത്തിനായി കേരളത്തിനായി ആ റോബോര്‍ട്ട് നല്‍കി മാതൃകയായി
കളമശ്ശേരി മെഡിക്കല്‍ കോളേജിനാണ് സ്വയം നിയന്ത്രിത റോബോട്ട് നടന്‍ മോഹന്‍ലാല്‍ സംഭാവന നല്‍കിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡിലേക്കാണ് സ്വയം നിയന്ത്രിത റോബോട്ട് എത്തുക. മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷനാണ് റോബോട്ട് സംഭാവന ചെയ്യുന്നത്. വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ മേജര്‍ രവി, വിനു കൃഷ്ണന്‍, അസിമോവ് റോബോട്ടിക്സ് സിഇഒ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറുമ്പോള്‍ അത് കേരളത്തിന് പുതിയൊരു അനുഭവമായി മാറി

mohanlal

More in Malayalam

Trending

Recent

To Top