Connect with us

അഭിനയം തുടങ്ങിയപ്പോൾ അച്ഛൻ ചോദിച്ചത് ഒന്ന് മാത്രം; വെളിപ്പെടുത്തി മോഹൻലാൽ..

Malayalam Breaking News

അഭിനയം തുടങ്ങിയപ്പോൾ അച്ഛൻ ചോദിച്ചത് ഒന്ന് മാത്രം; വെളിപ്പെടുത്തി മോഹൻലാൽ..

അഭിനയം തുടങ്ങിയപ്പോൾ അച്ഛൻ ചോദിച്ചത് ഒന്ന് മാത്രം; വെളിപ്പെടുത്തി മോഹൻലാൽ..

ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടനമാരിൽ ഒരാളാണ് മോഹൻലാൽ . ഈ പ്രതിഭയുടെ അത്ഭുതപ്പെടുത്തുന്ന അഭിനയവും ഒപ്പം താരത്തിന് ലഭിക്കുന്ന ജനപിന്തുണയും മറ്റൊരു നടനും ഇന്നുണ്ടാകില്ലെന്ന് സംശയമില്ലതെ പറയാം. മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും മോഹൻലാലിനെ പോലെ താര മൂല്യം ഉള്ള ഒരു നടൻ ഉണ്ടായിട്ടില്ല. അതോടൊപ്പം ഇന്ത്യൻ സിനിമയിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ എന്ന സ്ഥാനവും ഈ കലാകാരന് സ്വന്തം

വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ സർക്കാർ ഉദ്യാഗസ്ഥന്റെ മകൻ എങ്ങനെ സിനിമാക്കാരനായി എന്ന ചോദ്യമാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത് . ഇപ്പോൾ ഇതാ താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് . പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചിലിൽ നടത്തിയത്

എൺപതുകളിൽ ജനിച്ച ഭൂരിഭാഗം ആളുകളുടേയും ആഗ്രഹം സർക്കാർ ജോലിയാണ്. അച്ഛന്റെ ആഗ്രഹം സർക്കാർ ജോലി തന്നെയായിരുന്നു. പിന്നീട് ഞാൻ സിനിമയിൽ എത്തിയപ്പോൾ അച്ഛൻ ഒന്ന് മാത്രമേ ചോദിച്ചുള്ളു .. ‘പഠിപ്പ് പൂർത്തിയാക്കിയിട്ടുപോരേയെന്ന് . 42 വർഷത്തിനിടെ മുന്നൂറ്റമ്പതിലധികം വേഷങ്ങൾ മഹൻലാൽ ഇതിനോടകം അഭിനയിച്ചു അഭിനയിച്ചു. 42 വർഷത്തിനിടെ വ്യത്യസ്തമായ 350 ഓളം കഥാപാത്രങ്ങളായി മാറി എന്നോർക്കുമ്പോൾ ഇപ്പോഴും പേടിയും അമ്പരപ്പുമുണ്ട്. കാരണം ഓരോ കഥാപാത്രങ്ങളും ഓരോ മനുഷ്യനാണെന്നും മോഹൻലാൽ പറയുന്നു

തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്‌

ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത് .ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം.

ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ശങ്കർ‍ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സം‌വിധാനം ചെയ്തത് ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് ( നവോദയ അപ്പച്ചൻ ) സം‌വിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം വളരെ അധികം ജനശ്രദ്ധ നേടിയിരുന്നു. ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു ഉയരങ്ങളിൽ, ഐ.വി. ശശി സം‌വിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരായിരുന്നു. സാവധാനം, പ്രതിനായക വേഷങ്ങളിൽ നിന്നു നായക വേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സം‌വിധാനം ചെയ്തതു പ്രശസ്ത സം‌വിധായകനും മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു.

പ്രിയദർശന്റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ചിത്രം കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്.[8]പ്രിയദർശൻ കഥയും, തിരക്കഥയും നിർവഹിച്ച് എം.മണി സംവിധാനം ചെയ്ത് 1983 ൽ പുറത്ത് ഇറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലുടെ എൺപതുകളിൽ ലാൽ തന്റെ ആദ്യ ചിത്രം മുതൽ വില്ലൻ വേഷം മാത്രം ലഭിച്ചപ്പോൾ ഈ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ലാലിന് നായക പദവി ലഭിച്ചു തുടങ്ങിയത്.

mohanlal

More in Malayalam Breaking News

Trending

Recent

To Top