Connect with us

ഈ അവസ്ഥയിൽ ലാലേട്ടനെ പോലുള്ളവരുടെ വിളി നമുക്ക് ഒത്തിരി ഊർജം നൽകുമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ

Malayalam

ഈ അവസ്ഥയിൽ ലാലേട്ടനെ പോലുള്ളവരുടെ വിളി നമുക്ക് ഒത്തിരി ഊർജം നൽകുമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ

ഈ അവസ്ഥയിൽ ലാലേട്ടനെ പോലുള്ളവരുടെ വിളി നമുക്ക് ഒത്തിരി ഊർജം നൽകുമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ

20 വര്‍ഷത്തിലധികമായി സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ഈ ലോക്ക് ഡൗൺ കാലത്ത് നടൻ മോഹന്‍ലാലിന്റെ കോള്‍ വന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ബാദുഷ

ഇന്ന് രാവിലെ ലാലേട്ടന്റെ ഒരു ഫോൺ വിളി വീണ്ടും വന്നു കഴിഞ്ഞ ദിവസം കിച്ചന്റെ വിശേഷങ്ങൾ ചോദിച്ചെങ്കിലും ഇന്ന് എന്റെ വീട്ടു കാര്യങ്ങളെ കുറിച്ചാണ് അന്വേഷിച്ചത് . വീട്ടിലെ എല്ലാവരെയും കുറിച്ച് അന്വേഷിച്ചു . ചിപ്പുവിന്റെ ടിക് ടോക് വീഡിയോസ് എല്ലാം നേരത്തെ ലാലേട്ടന് അയച്ചു കൊടുത്തിരുന്നു. മകൾ വളരെ മനോഹരമായി ചെയ്യുന്നുണ്ട് ചിപ്പുവിന് വേണ്ട എല്ലാ പ്രോത്സാഹനവും നൽകണമെന്നും.

പിന്നെ ഒരു ചേട്ടന്റെ കരുതലോടെ ഈ കൊറോണ കാലത്തെ അതിജീവിക്കുന്നതിനു വേണ്ടുന്ന കുറെ നല്ല കാര്യങ്ങളും അദ്ദേഹം നമുക്ക് പറഞ്ഞു തരുകയും ഈ മഹാ മാരി എത്രയും പെട്ടെന്ന് ഈ ലോകത്തെ വിട്ടു മാറട്ടെയെന്നു കൂട്ടായ് നമുക്ക് പ്രാർത്ഥിക്കാമെന്നു പറഞ്ഞു അദ്ദേഹം ഫോൺ വെച്ചു. ഈ ഒരവസ്ഥയിൽ ലാലേട്ടനെ പോലുള്ളവരുടെ ആ ഒരു വിളി നമുക്ക് ഒത്തിരി ഊർജം നൽകും നന്ദി പ്രിയ ലാലേട്ടായെന്നായിരുന്നു ബാദുഷയുടെ കുറിപ്പ്. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

mohanlal

More in Malayalam

Trending

Recent

To Top