Malayalam
‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന എളിയ സഹായം’, 50 ലക്ഷം സംഭാവന നൽകി മോഹൻലാൽ
‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന എളിയ സഹായം’, 50 ലക്ഷം സംഭാവന നൽകി മോഹൻലാൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍. പിണറായി വിജയന് അയച്ച കത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ നടത്തുന്ന ഇടപെടലുകള്‍ ചരിത്രത്താളുകളില്‍ ഇടംപിടിക്കുമെന്ന് മോഹന്‍ലാല്‍.
‘നമ്മള്‍ എല്ലാവരെയും സംബന്ധിച്ച് പരീക്ഷണഘട്ടമാണ് ഇത്. ഈ മഹാമാരിയെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഞങ്ങള്‍ക്കായി താങ്കള്‍ നിര്‍ദേശിച്ച സുരക്ഷാ മുന്‍കരുതലുകളെയും മാര്‍ഗ്ഗനിര്‍ദേശങ്ങളെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങ് നേരിട്ട് നേതൃത്വം നല്‍കുന്നത് ചരിത്രത്തില്‍ തന്നെ ഇടം പിടിക്കാന്‍ പോവുകയാണ്. ഈ മഹാമാരിയെ നിയന്ത്രിക്കാനുള്ള അങ്ങയുടെ ഓഫീസിന്റെ മുന്‍കൈയില്‍ ഉണ്ടാവുന്ന ശ്രമങ്ങള്‍ക്കായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന എളിയ സഹായം, 50 ലക്ഷം രൂപ ദയവായി സ്വീകരിക്കുക. താങ്കളുടെ ശ്രമങ്ങള്‍ തുടരുക സാര്‍. ഞങ്ങളുടെ ആശംസകള്‍ അങ്ങേയ്‌ക്കൊപ്പമുണ്ട്’, എന്നാണ് മോഹന്‍ലാലിന്റെ കത്ത്.
ഇതാദ്യമായാണ് സിനിമാ രംഗത്തു നിന്നൊരാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോവിഡ് പ്രതിരോധത്തിനായി പണം കൈമാറുന്നത്. നേരത്തെ സിനിമാമേഖലയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനായി ഫെഫ്കയ്ക്ക് മോഹന്‍ലാല്‍ പത്തു ലക്ഷം രൂപ കൊടുത്തിരുന്നു.
mohanlal