പ്രിയദർശൻ ലിസ്സി ബന്ധം തകർന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ മോഹൻ ലാൽ മറുപടി പറഞ്ഞത്; വൈറൽ ആകുന്ന വീഡിയോ
പ്രിയദർശൻ ലിസ്സി ബന്ധം തകർന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ മോഹൻ ലാൽ മറുപടി പറഞ്ഞത്; വൈറൽ ആകുന്ന വീഡിയോ
സമീപകാലത്ത് ചില അഭിമുഖങ്ങള്‍ ഹിറ്റ് ആയിരുന്നു .സിനിമകളെക്കാളും സീരിയലുകളെക്കാളും ഹിറ്റായിരുന്നു അവയൊക്കെ .ഇന്റർവ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള അവതാരകരുടെ കടന്നുകയറ്റത്തെ കുറിച്ചുമൊക്കെ അപ്പോൾ ചർച്ചകൾ ഉണ്ടായിരുന്നു. ഒരു അഭിമുഖത്തിൽ ഒരു അവതാരകന്റെ കടന്ന് കയറ്റത്തിന്റെയും അതിന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടിയുടെയും ഒരു പഴയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു . പ്രിയദര്‍ശന്റെ കുടുംബ ജീവിതത്തെ കുറിച്ച് ചോദിച്ച ജോണി ലൂക്കോസിന് കൊടുക്കുന്ന മറുപടിയാണ് ഇപ്പോൾ വൈറൽ ആവുന്നത്
പ്രിയദര്‍ശന്‍ – ലിസി ബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ചും ആ ബന്ധം തകർന്നതിനെ കുറിച്ചുമൊക്കെ ചോദിച്ചതാണ് മോഹന്‍ലാലിനെ പ്രകോപിതനാക്കിയത്. ഒപ്പം എന്ന സിനിമയുടെ പ്രമോഷന് വേണ്ടി പ്രിയനും മോഹന്‍ലാലും പങ്കെടുക്കുന്ന അഭിമുഖംആയിരുന്നു അത് . അതിലാണ് പ്രിയന്റെ തകര്‍ന്ന ദാമ്പത്യത്തെ കുറിച്ച് ജോണി ലുക്കോസ് ചോദിച്ചത്.
അപ്പോള്‍ പ്രിയദര്‍ശന്‍ കുടുംബ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം എടുത്ത സിനിമ എന്ന നിലയ്ക്ക് എന്തെങ്കിലും വ്യത്യാസം ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നോ’ എന്നായിരുന്നു ചോദ്യം. ചോദ്യം പൂര്‍ണമാക്കാന്‍ മോഹന്‍ലാല്‍ സമ്മതിച്ചില്ല. അതിനിടയിലേക്ക് കയറി, ആ തകര്‍ച്ച എന്ന വാക്ക് തന്നെ പിന്‍വലിക്കണം എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
നിങ്ങളാണ് നിങ്ങളുടെ ജീവിതം തീരുമാനിക്കുന്നത് എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ (പ്രിദര്‍ശന്‍) ഭാര്യയും കുട്ടികളുമായി അദ്ദേഹം ഇപ്പോഴും നല്ല സൗഹൃദത്തിലാണ് എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍, അതിനൊരു ബലം നല്‍കി പ്രിയനും അതെ എന്ന് പറയുന്നത് വീഡിയോയില്‍ കാണാം. എന്തെന്നാല്‍ മറ്റൊരാളുടെ കുടുംബം എന്ന് പറയുമ്പോള്‍ നമുക്ക് അറിയാത്ത ഒരു മേഖലയാണ്. അതില്‍ ഞാന്‍ കയറി ഒരിക്കലും അഭിപ്രായം പറയാറില്ല. അത് അവരുടെ സ്വകാര്യതയാണ്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറി ചെന്ന് ആവശ്യമില്ലാതെ അഭിപ്രായം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല- മോഹന്‍ലാല്‍ പറഞ്ഞു,
എല്ലാവരുടെ ജീവിതത്തിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവും. അങ്ങിനെ എന്റെ ജീവിതത്തിലും ഉണ്ടായി. അതേ കുറിച്ച് അറിയണം എന്ന് ആഗ്രഹം ഉള്ളവരോട് ആയി പറയാം, ഞാനും എന്റെ മുന്‍ ഭാര്യയും കുട്ടികളും ഇപ്പോഴും നല്ല സ്‌നേഹത്തോടെയും സൗഹൃദത്തോടെയുമാണ് പോകുന്നത്. കുട്ടികള്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒപ്പം നില്‍ക്കുന്നുണ്ട്. ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍, കൂടുതല്‍ സ്വാതന്ത്രത്തോടെ തീരുമാനങ്ങള്‍ എടുത്ത് ജീവിക്കാന്‍ വേണ്ടി വേര്‍പിരിഞ്ഞു എന്ന് മാത്രം- പ്രിയ ദര്‍ശന്‍ പറഞ്ഞു. പ്രിയ ദർശൻ മോഹൻലാൽ കൂട്ടുകെട്ടിനെ മലയാള സിനിമയിലെ ഹിറ്റ് മെഷീൻ ആയിട്ടാണ് കണക്കാക്കപ്പെടുന്നത് . അവരുടെ കോമഡി ഹിറ്റുകൾ ഇപ്പോഴും മലയാള സിനിമ പ്രേമികൾ സ്നേഹിക്കുകയും വില മതിക്കുകയും ചെയ്യുന്നവയാണ്.
.
