Malayalam
വ്യക്തിപരമായി അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് തീരാനഷ്ടം… ആ സ്‌നേഹച്ചിരിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം
വ്യക്തിപരമായി അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് തീരാനഷ്ടം… ആ സ്‌നേഹച്ചിരിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം
അന്തരിച്ച നടന്‍ കൊച്ചുപ്രേമന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ ലോകം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരന്‍ ആയിരുന്നു കൊച്ചുപ്രേമനെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോളജില്‍ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി ഉണ്ടായിരുന്നത്. ആ വേര്‍പാട് തീരാനഷ്ടമാണെന്നും മോഹന്‍ലാല്‍ കുറിച്ചു.
മോഹന്‍ലാലിന്റെ വാക്കുകള്‍:
പ്രിയപ്പെട്ട കൊച്ചുപ്രേമന്‍ യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരന്‍ ആയിരുന്നു അദ്ദേഹം. കോളജില്‍ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എനിക്കുണ്ടായിരുന്നത്. അവസാനമായി ഞങ്ങള്‍ ഒന്നിച്ചത് ആറാട്ട് എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് തീരാനഷ്ടം തന്നെയാണ്. ആ സ്‌നേഹച്ചിരിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം’.
1997ല്‍ പുറത്തിറങ്ങിയ ‘ഗുരു’ സിനിമയ്ക്ക് ശേഷം കൊച്ചു പ്രേമനൊപ്പം മോഹന്‍ലാല്‍ അഭിനയിച്ച സിനിമ ആറാട്ട് ആയിരുന്നു.
