ഇന്ദ്രജിത്ത് പകർത്തിയ മോഹൻലാലിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ!
മലയാളത്തിന്റെ നടനവിസ്മയമാണ് മോഹൻലാൽ . നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം മുന്നോട്ട് പോകുകയാണ് . താരത്തിന്റെ വീഡിയോകൾക്കും ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിക്കുക. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതും, കുക്കിംഗ് വീഡിയോയും സ്റ്റൈലിഷ് ചിത്രങ്ങളുമെല്ലാം തരംഗമാകാറുണ്ട്.
ഫെയ്സ്ബുക്കിൽ അദ്ദേഹം തന്റെ ചിത്രങ്ങൾ പങ്കുവെയ്‌ക്കാറുണ്ട്. താരം തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ആ ചിത്രം പകർത്തിയതാകട്ടെ മലയാളികളുടെ മറ്റൊരു പ്രിയതാരവും. നടൻ ഇന്ദ്രജിത്ത് ക്യാമറയിൽ പകർത്തിയ മോഹൻലാലിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മോഹൻലാൽ പങ്കുവെച്ച ചിത്രത്തിന് താഴെ ആരാധകരുടെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. പൊളി ക്ലിക്ക്, ഇന്ദ്രേട്ടൻ ഒരു ക്യാമറയും കൊണ്ട് നടക്കുന്ന കണ്ടപ്പോഴെ അറിയാമായിരുന്നു ഇങ്ങനെ വല്ലോം നടക്കുമെന്ന് എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകൾ. ചിത്രത്തിന് താഴെ ഇന്ദ്രജിത്തും കമന്റ് ഇട്ടു. ലവ് ചിഹ്നമാണ് ചിത്രത്തിന് താഴെ ഇന്ദ്രജിത്ത് കമന്റ് ചെയ്തിരിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗിനായി ലണ്ടനിലാണ് മോഹൻലാൽ. ചിത്രത്തിൽ ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ദ്രജിത്തിന് ഭക്ഷണം ഉണ്ടാക്കി നൽകുന്ന മോഹൻലാലിന്റെ വീഡിയോയും കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
കൊറോണ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം മുടങ്ങി കിടന്ന ചിത്രമാണ് ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുക്കെട്ടിന്റെ റാം. ഇന്ത്യയ്‌ക്ക് പുറത്ത് ലണ്ടൻ, മൊറോക്കോ, ടുണീഷ്യ എന്നിവിടങ്ങളിലാണ് റാമിന്റെ ചിത്രീകരണം നടക്കുക. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന റാമിന്‍റെ രചന നിർവ്വഹിക്കുന്നതും ജിത്തു തന്നെയാണ്. തൃഷയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നു.
