Connect with us

‘അടുത്ത പടം, മോഹനലാലിനൊപ്പം എന്ന്’ ലിജോ പെല്ലിശേരി; കയ്യടിച്ച് സിനിമാപ്രേമികള്‍

Movies

‘അടുത്ത പടം, മോഹനലാലിനൊപ്പം എന്ന്’ ലിജോ പെല്ലിശേരി; കയ്യടിച്ച് സിനിമാപ്രേമികള്‍

‘അടുത്ത പടം, മോഹനലാലിനൊപ്പം എന്ന്’ ലിജോ പെല്ലിശേരി; കയ്യടിച്ച് സിനിമാപ്രേമികള്‍

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മമ്മൂട്ടി ചിത്രം നന്‍പകല്‍നേരത്ത് മയക്കത്തിന്റെ പ്രീമിയര്‍ തിങ്കളാഴ്ച നടന്നു. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ലിജോയുടെ സംവിധാന മികവും മമ്മൂട്ടിയുടെ അഭിനയ മികവും തേനി ഈശ്വറിന്റെ മികച്ച വിഷ്വല്‍സും ചിത്രം കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയിലും പുറത്തും സജീവചര്‍ച്ചയാണ്.

ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം സംവിധായകന്‍ ലിജോ പെല്ലിശേരിയുമായി സംസാരിക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരമുണ്ടായിരുന്നു. നന്‍പകല്‍ മയക്കത്തെ കുറിച്ച് പല ചോദ്യങ്ങള്‍ ഉയര്‍ന്നു. അതിനിടയിലാണ് അടുത്ത ചിത്രം ഏതെന്ന ചോദ്യം ഉയര്‍ന്നത്.


ചിരിച്ചുകൊണ്ട് ‘അടുത്ത പടം, മോഹന്‍ലാല്‍’ എന്ന മറുപടിയാണ് ലിജോയില്‍ നിന്നുണ്ടായത്. ഇത് കേട്ടതോടെ തിയ്യേറ്റര്‍ ഇളകിമറിയുകയായിരുന്നു. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിച്ചപ്പോള്‍ നന്‍പകല്‍ മയക്കം ഉണ്ടായി, മോഹന്‍ലാലുമായി ഒന്നിക്കുമ്പോള്‍ നല്ലൊരു ചിത്രം ലഭിക്കുമെന്ന പ്രേക്ഷകരുടെ ആഗ്രഹം ആ കയ്യടികളില്‍ ഉണ്ടായിരുന്നു.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഒരുങ്ങുന്ന പെല്ലിശ്ശേരി -മോഹന്‍ലാല്‍ ചിത്രം 2023 ജനുവരി 10ന് ആരംഭിക്കും. രാജസ്ഥാനിലാണ് ഷൂട്ട് തുടങ്ങുക. ഒറ്റ ഷെഡ്യൂളില്‍ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ‘മലക്കോട്ട വാലിബന്‍’ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്ന ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു.

ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. സെഞ്ച്വറി കൊച്ചുമോനും കെസി ബാബുവിന്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈന്‍ ഗ്രൂപ്പ്) മാക്‌സ് ലാബും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ചിത്രത്തിന്റെ പേരുള്‍പ്പടെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

More in Movies

Trending