Connect with us

മോഹന്‍ലാലിനെ കുറിച്ച്‌ പറയുമ്പോൾ നമ്പൂതിരിയെയാണ് ഓര്‍മ്മ വരുന്നത് ; സംവിധായകന്റെ വാക്കുകൾ വൈറൽ

Malayalam

മോഹന്‍ലാലിനെ കുറിച്ച്‌ പറയുമ്പോൾ നമ്പൂതിരിയെയാണ് ഓര്‍മ്മ വരുന്നത് ; സംവിധായകന്റെ വാക്കുകൾ വൈറൽ

മോഹന്‍ലാലിനെ കുറിച്ച്‌ പറയുമ്പോൾ നമ്പൂതിരിയെയാണ് ഓര്‍മ്മ വരുന്നത് ; സംവിധായകന്റെ വാക്കുകൾ വൈറൽ

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ച് മനസ് തുറന്ന് സംവിധായകൻ രഞ്ജിത്ത് . മോഹന്‍ലാലിന് ശത്രുക്കളില്ലെന്നും അദ്ദേഹത്തിന് അഹങ്കാരിയെന്ന പേരുമില്ലെന്നുമാണ് രഞ്ജിത്ത് പറഞ്ഞിരിക്കുന്നത് . മോഹൻലാലിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ര‌ഞ്ജിത്ത് പറഞ്ഞ വാക്കുകളാണിവ. ഇതാണിപ്പോൾ വൈറലാകുന്നത്.

രഞ്ജിത്ത് പറഞ്ഞത് ഇങ്ങനെ ;-

”ശ്രീ മോഹന്‍ലാലിനെ കുറിച്ച്‌ പറയുമ്പോൾ നമ്പൂതിരിയെയാണ് ഓര്‍മ്മ വരുന്നത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയല്ല ? അതിനു മുൻപ് ജീവിച്ച ബുദ്ധിമാനായ മറ്റൊരു നമ്പൂതിരി. നമ്പൂതിരിയോട് ആരോ ചോദിച്ചു,? ആറും നാലും പതിനൊന്നല്ലേ എന്ന്. ഉവ്വോ?? അങ്ങനെയാവാം. അതേന്നും കേട്ടിട്ടുണ്ട്. നിശ്ചയില്ല്യ. ആ നയതന്ത്രജ്ഞതയാണ് കഴിഞ്ഞ പത്ത് മുപ്പത് വര്‍ഷമായിട്ട് മോഹന്‍ലാല്‍ തന്റെ വര്‍ക്കിംഗ് സ്പെയിസില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മോഹന്‍ലാലിന് ശത്രുക്കളില്ല. അഹങ്കാരി എന്ന പേരുമില്ല.

ഒരു തരത്തിലുള്ള വിവാദങ്ങളിലും അദ്ദേഹം ചെന്ന് പെട്ട് വഷളായതുമില്ല. ആ നയതന്ത്രത മോഹന്‍ലാലില്‍ നിന്ന് അനുകരിച്ച്‌ പലരും ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലത്തിനുള്ളില്‍ ഈ നയതന്ത്രജ്ഞത വെടിയുകയും തന്റെ ജീവിത പരിസരങ്ങളോട്,? സമൂഹത്തില്‍ നടക്കുന്നവയെ അറിയാനും പ്രതികരിക്കാനും ലാലിലെ മനുഷ്യ സ്നേഹി തയ്യാറാവുകയും ചെയ്യുന്നുണ്ട്”.- രഞ്ജിത്ത് പറഞ്ഞു.

മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് നിരവധി ചിത്രങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇരുവരുടെയും കെമിസ്ട്രിയില്‍ നിരവധി ഹിറ്റുകളാണ് പിറന്നത്. ദേവാസുരം,​ ആറാം തമ്പുരാൻ,​ ഉസ്‌താദ്,​ നരസിംഹം തുടങ്ങിയ ചിത്രങ്ങളിലൂടെ എത്രയോ തവണ പ്രേക്ഷകനെ വ്സ്‌മയിപ്പിച്ചിരിക്കുന്നു ഈ ഹിറ്റ് കെമിസ്‌ട്രി.

mohan lal- ranjith-

More in Malayalam

Trending

Recent

To Top