general
2008ല്‍ എആര്‍ റഹ്മാന്‍, ഇത്തവണ ഓസ്‌കര്‍ വേദിയില്‍ പാടാന്‍ എംഎം കീരവാണി
2008ല്‍ എആര്‍ റഹ്മാന്‍, ഇത്തവണ ഓസ്‌കര്‍ വേദിയില്‍ പാടാന്‍ എംഎം കീരവാണി
രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം രാജ്യത്തിനകത്തും പുറത്തും ഒരേപോലെ ഓളമുണ്ടാക്കുകയാണ്. വ്യത്യസ്തങ്ങളായ രാജ്യാന്തര ചലച്ചിത്രമേളകളില്‍ മത്സരിച്ച ചിത്രം ഓസ്‌കറിനും മത്സരിക്കുന്നുണ്ട്. ‘നാട്ടു നാട്ടു’ റിജനല്‍ സോങ് വിഭാഗത്തില്‍ ആണ് ഓസ്‌കറില്‍ മാറ്റുരയ്ക്കുക.
എം എം കീരവാണി സംഗീതമൊരുക്കിയ പാട്ട് കീരവാണിയുടെ മകന്‍ കാല ഭൈരവയും രാഹുല്‍ സിപ്ലിഗഞ്ചും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ചന്ദ്രബോസും.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 95ാമത് അക്കാദമി അവാര്‍ഡില്‍ പങ്കെടുക്കാന്‍ കീരവാണിക്കും ചന്ദ്രബോസിനും ക്ഷണമുണ്ട്. ബെസ്റ്റ് സോങ് വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ക്ക് പാടുക സാധ്യമല്ലാത്തതിനാല്‍ കീരവാണി വേദിയില്‍ പാടും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2008ല്‍ ‘ജയ് ഹോ’ ഓസ്‌കറില്‍ മത്സരിച്ചപ്പോള്‍ എ ആര്‍ റഹ്മാനും വേദിയില്‍ പാടിയിട്ടുണ്ട്.
ചടങ്ങില്‍ സംവിധായകന്‍ എസ്എസ് രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരും പങ്കെടുക്കും. ഹോളിവുഡുമായി സംവദിക്കാന്‍ മൂവരും ഓസ്‌കറിന് ഒരാഴ്ച മുമ്പ് ലോസ് ഏഞ്ചല്‍സില്‍ എത്തും. തിരികെയെത്തിയ ശേഷം, ജൂനിയര്‍ എന്‍ടിആര്‍ കൊരട്ടാല ശിവയുടെ എന്‍ടിആര്‍30ല്‍ പങ്കുചേരും.
