Connect with us

‘പ്രിയമാണിയുടെ വിവാഹം അസാധു’; തന്നിൽ നിന്നും മുസ്തഫ വിവാഹമോചനം നേടിയിട്ടില്ലെന്ന് ആദ്യ ഭാര്യ

Malayalam

‘പ്രിയമാണിയുടെ വിവാഹം അസാധു’; തന്നിൽ നിന്നും മുസ്തഫ വിവാഹമോചനം നേടിയിട്ടില്ലെന്ന് ആദ്യ ഭാര്യ

‘പ്രിയമാണിയുടെ വിവാഹം അസാധു’; തന്നിൽ നിന്നും മുസ്തഫ വിവാഹമോചനം നേടിയിട്ടില്ലെന്ന് ആദ്യ ഭാര്യ

നടി പ്രിയാമണിയുടെ ഭർത്താവ് മുസ്തഫ രാജിനെതിരെ ആദ്യഭാര്യ അയേഷ രംഗത്ത്. അയേഷ എന്ന ആദ്യഭാര്യയിൽ നിന്നും മുസ്തഫ ഒരിക്കലും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണെന്നും സൂചിപ്പിച്ച് നിയമപരമായ നോട്ടീസ് നൽകി മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ ഈ വിവാഹത്തെ ചോദ്യംചെയ്തുവെന്നാണ് റിപ്പോർട്ട്. ഈ ബന്ധത്തെക്കുറിച്ച് ഇവർ വേറെയും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. മുസ്തഫ ആ ആരോപണങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്

മുസ്തഫയ്ക്കും അയേഷയ്ക്കും രണ്ട് കുട്ടികളുണ്ട്. ഗാര്‍ഹിക പീഡനക്കേസും അയേഷ ഫയല്‍ ചെയ്തിട്ടുണ്ട്. മുസ്തഫ ഇപ്പോഴും തന്റെ ഭര്‍ത്താവാണ്. മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം അസാധുവാണ്. തങ്ങള്‍ വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടില്ല.

പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ ബാച്ചിലര്‍ ആണെന്ന് മുസ്തഫ കോടതിയെ ബോധിപ്പിക്കുകയായിരുന്നു എന്നാണ് അയേഷ ആരോപിക്കുന്നത്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് മുസ്തഫ പറയുന്നത്. കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക താന്‍ പതിവായി അയേഷയ്ക്ക് നല്‍കുന്നുണ്ട്.

2010 മുതല്‍ താനും അയേഷയും പിരിഞ്ഞു താമസിക്കുകയാണ്, 2013ല്‍ വിവാഹമോചനം നേടി എന്നും മുസ്തഫ പറഞ്ഞു. 2017ല്‍ ആണ് മുസ്തഫയും പ്രിയാമണിയുമായുള്ള വിവാഹം. എന്തുകൊണ്ട് ഇത്രയും കാലം അയേഷ പ്രതികരിച്ചില്ല എന്ന് മുസ്തഫ ചോദിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top