Connect with us

യേശുദാസെന്ന ഗായകനിലെ വ്യക്തിയുടെ നിലപാടുകളോട് വെറുപ്പുണ്ടായി! നിരവധി തവണ ശപിച്ചു പോയ സന്ദർഭങ്ങൾ

Malayalam

യേശുദാസെന്ന ഗായകനിലെ വ്യക്തിയുടെ നിലപാടുകളോട് വെറുപ്പുണ്ടായി! നിരവധി തവണ ശപിച്ചു പോയ സന്ദർഭങ്ങൾ

യേശുദാസെന്ന ഗായകനിലെ വ്യക്തിയുടെ നിലപാടുകളോട് വെറുപ്പുണ്ടായി! നിരവധി തവണ ശപിച്ചു പോയ സന്ദർഭങ്ങൾ

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഗായകന് ജന്മദിനാശംസകൾ നേർന്ന് ഒട്ടേറെ പേരാണ് എത്തിയത്.യേശുദാസിന്റെ വിവിധ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ച കൊണ്ടാണ് ഗായിക കെഎസ് ചിത്ര എത്തിയത്. ചിത്രയ്‌ക്കൊപ്പം മലയാളത്തിലെ പ്രിയ ഗായകരും ദാസേട്ടന്റെ ഇഷ്ടഗാനങ്ങളുമായി വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആരാധകരുടെ മനം കീഴടക്കുന്നതായിരുന്നു ചിത്രയുടെ പിറന്നാൾ സമ്മാനം

യേശുദാസിന്റെ ജന്മദിനത്തില്‍ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. യേശുദാസെന്ന ഗായകനിലെ വ്യക്തിയുടെ നിലപാടുകളോട് വെറുപ്പുണ്ടായ ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട് . എനിക്കേറ്റവുമിഷ്ടമുള്ള ശബ്ദവുമായി ഈ മനുഷ്യന് മിണ്ടാതിരുന്നു കൂടേ എന്ന് ശപിച്ചു പോവുക പോലും ചെയ്ത സന്ദര്‍ഭങ്ങള്‍. യേശുദാസിനോടു മാത്രമല്ല, സ്വാര്‍ത്ഥതയും ഈഗോയും മൂത്ത പല സാഹിത്യക്കാരണവന്മാരോടും കാരണവത്തിമാരോടും തോന്നിയിട്ടുണ്ട് ഇതേ വികാരം. പോകെപ്പോകെ പുകയെല്ലാം മായുമെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണ രൂപം

ജന്മദിനങ്ങൾ ആരുടേതായാലും മറന്നു പോകുന്ന ഞാൻ ജനുവരി പത്ത് യേശുദാസിന്റെ ജന്മദിനമെന്നത് ഒരിക്കലും മറക്കുന്നില്ല. ഈ ദിവസം കൃത്യമായി ഓർത്തുവെച്ച് മനസ്സിൽ പ്രാർഥനകൾ ഉരുവിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്രക്ക് ആ പാട്ടുകളിൽ നിന്ന് ജീവവായു സ്വീകരിച്ചിരുന്ന അനേകരിലൊരാൾ മാത്രം.
അടക്കമില്ലാത്ത ആരാധനയുടെ പേരിൽ ഞാൻ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്റെ സംഗീതാസ്വാദന നിലവാരം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ആദരണീയനായ ദേവരാജൻ മാസ്റ്ററെ പോലൊരാൾ പറഞ്ഞിട്ടുണ്ടത്രേ. “ക്ലാസിക്കൽ രാഗങ്ങളുടെ സൂക്ഷ്മഛായകളെ സാധാരണ മാനുഷികവികാരങ്ങളുമായി ചേർത്തിണക്കി സാധാരണക്കാർക്ക് പോലും ആസ്വാദ്യമാക്കി മാറ്റിയ യേശുദാസുള്ളതുകൊണ്ട് എനിക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ മറ്റൊരാളെക്കുറിച്ചാലോചിക്കേണ്ടതില്ല” എന്ന് . എനിക്ക് റഫറൻസിന് ഇതു മതി.

യേശുദാസ് എന്തായാലും ആരായാലും പാട്ടുകൾ ഇതേപോലെ എക്കാലവും നിലനിൽക്കുമെന്നതിനാൽ അന്ത ഭാഗ്യകാലത്തെക്കുറിച്ചുള്ള ഉൾക്കുളിരൊന്നും ഇപ്പോഴില്ല. നല്ല ഒരു പാടു പുതിയ ഗായകരുണ്ട് . ഹരീഷ് ശിവരാമകൃഷ്ണനൊക്കെ യേശുദാസിനെക്കാൾ മികച്ച ഗായകനാണെന്ന് മക്കൾ തർക്കിക്കാൻ വരുമ്പോൾ നിസ്സംഗമായി കേട്ടിരിക്കാൻ ശീലിച്ചു. എന്നാലും യേശുദാസ് പാടിയതൊക്കെ യേശുദാസിന്റെ ശബ്ദത്തിൽ മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നു ഇന്നും .

യേശുദാസെന്ന ഗായകനിലെ വ്യക്തിയുടെ നിലപാടുകളോട് വെറുപ്പുണ്ടായ ഒട്ടേറെ സന്ദർഭങ്ങളുണ്ട് . എനിക്കേറ്റവുമിഷ്ടമുള്ള ശബ്ദവുമായി ഈ മനുഷ്യന് മിണ്ടാതിരുന്നു കൂടേ എന്ന് ശപിച്ചു പോവുക പോലും ചെയ്ത സന്ദർഭങ്ങൾ. യേശുദാസിനോടു മാത്രമല്ല, സ്വാർത്ഥതയും ഈഗോയും മൂത്ത പല സാഹിത്യക്കാരണവന്മാരോടും കാരണവത്തിമാരോടും തോന്നിയിട്ടുണ്ട് ഇതേ വികാരം.
പോകെപ്പോകെ പുകയെല്ലാം മായും. യേശുദാസ് അദ്ദേഹത്തിന്റെ പാട്ടും ശബ്ദവും മാത്രമായി അടയാളപ്പെടുന്ന ഒരു കാലം വരും. അവ മാത്രമേ അന്ന് നിലനിൽക്കൂ. ആ കാലത്ത് അദ്ദേഹം ഇന്നത്തേക്കാൾ തിളക്കത്തോടെ ഓർമ്മിക്കപ്പെടട്ടെ. കാരണം, കഠിനമായ ജീവിത സന്ദർഭങ്ങളിലൊക്കെ എന്നെപ്പോലെ എത്രയധികം ആളുകളെ എന്നും ആശ്വസിപ്പിച്ചിരുന്ന ശബ്ദമായിരുന്നു യേശുദാസിന്റേത്.
ഇന്നും കേട്ടാൽ ഏതൊക്കെയോ ഓർമ്മകളിൽ കണ്ണു നിറയുന്ന, വികാരം കൊള്ളുന്ന, ഉന്മാദത്തിൽ പെട്ടു പോകുന്ന യേശുദാസിന്റെ ചില പ്രിയ ഗാനങ്ങൾ.

മൂന്നു തലമുറയെ പാട്ടുകളിൽ ജീവിപ്പിച്ച ശബ്ദവിസ്മയമേ പ്രണാമം !! ഞാൻ ജനുവരി പത്ത് മറക്കുന്ന കാലത്ത് ഒരു പക്ഷേ മറ്റെല്ലാം മറന്നു പോയിരിക്കും. ഇതിന്റെയൊക്കെ പേരിൽ പരിഹസിക്കപ്പെടുമ്പോഴും ഇങ്ങനെ തന്നെയായിരുന്നാൽ മതി എനിക്ക് എസ് ശാരദക്കുട്ടി .

തന്റെ പ്രിയ ഗാനങ്ങളും ശാരദക്കുട്ടി കുറിപ്പിൽ പറയുന്നുണ്ട്

More in Malayalam

Trending

Recent

To Top