Connect with us

അമ്മയ്‌ക്കൊപ്പം ആകാശത്ത് പാറി പറന്ന് മിയ ..

Uncategorized

അമ്മയ്‌ക്കൊപ്പം ആകാശത്ത് പാറി പറന്ന് മിയ ..

അമ്മയ്‌ക്കൊപ്പം ആകാശത്ത് പാറി പറന്ന് മിയ ..

‘സ്കൈ ഡൈവിങ്’ എല്ലാവരുടെയും ഒരു സ്വപ്നമാണ്. ആകാശത്ത് പറന്നുയുരുന്നത് എല്ലാവരുടെയും വലിയ ആഗ്രഹമാണ്. മലയാളത്തിലെ ഒട്ടുമിക്ക നടി നടന്മാർ ആകാശത്ത് പറന്നുയുർന്നിട്ടുണ്ട്. എന്നാൽ ഏറെ കാലത്തെ ആഗ്രഹം സാധിച്ച സന്തോഷത്തിലാണ് മിയ ഇപ്പോൾ . മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ.
മലയാളത്തിലും തമിഴിലും നല്ല ഒരുപാട് സിനിമകൾ ചെയ്ത നടിയാണ് മിയ. മിയ ഇപ്പോൾ അമ്മക്കൊപ്പം ആകാശത്ത് പറന്നുയരുന്ന ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
ഏറെ കാലമായുള്ള ആഗ്രഹം പൂർത്തീകരിച്ചതിന്‍റെ സന്തോഷത്തിലാണ് താരമിപ്പോൾ. മെയ് 15 ന് ഫ്ലോറിഡയിലെ സ്കൈ ഡൈവിങ് കേന്ദ്രത്തിൽ നിന്നാണ് മിയ പറന്നുയർന്നത്. മിയയുടെ ആകാശച്ചാട്ടത്തിന് അമ്മയെയും ഒപ്പം കൂട്ടിയിരുന്നു.
മിയയുടെ ദീര്‍ഘകാല സ്വപ്‌നമായിരുന്നു സ്കൈ ഡൈവിംഗ്. ആ സന്തോഷം പങ്കുവച്ച് ആരാധകരുമായി ഫോട്ടോ പങ്കുവയ്ക്കാനും താരം മറന്നില്ല. മിയ പങ്കുവെച്ച ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. സ്കൈ ഡൈവിങിൻ്റെ അനുഭവം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ജീവിതത്തിൽ ഒരിക്കല്ലെങ്കിലും നിങ്ങൾ അനുഭവിച്ചറിയണമെന്നുമാണ് മിയ പറയുന്നത്. മലയാളത്തിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത നടിയാണ് മിയ.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top